Thursday, March 12, 2026 Last Updated 1 Min 43 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 02.17 PM

കൃത്രിമ ഗര്‍ഭധാരണത്തിന് തന്റെ ബീജം ഉപയോഗിക്കണം: ഐവിഎഫ് ചികിത്സയ്ക്ക് ധനസഹായ വാഗ്ദാനവുമായി ടെലഗ്രാം സ്ഥാപകന്‍

telegram, founder, ivf, treatment, statement

കൃത്രിമ ഗര്‍ഭധാരണത്തിന് തന്റെ ബീജം ഉപയോഗിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് ഐവിഎഫ് ചികിത്സയ്ക്ക് ധനസഹായം വാഗ്ദാനം ചെയ്ത് റഷ്യന്‍ വംശജനായ ടെലിഗ്രാം സ്ഥാപകന്‍ പവല്‍ ഡുറോവ്. 37 വയസ്സും അതില്‍ താഴെയുമുള്ള സ്ത്രീകള്‍ക്ക് ഇന്‍ വിട്രോ ഫെര്‍ട്ടിലൈസേഷന്‍ (IVF) ചികിത്സയ്ക്ക് പൂര്‍ണമായും ധനസഹായം നല്‍കുമെന്ന് പവല്‍ ഡുറോവ് പറഞ്ഞതായി ന്യൂയോര്‍ക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2013 ലാണ് 41 കാരനായ പവല്‍ ഡുറോവ് മെസേജിംഗ് പ്ലാറ്റ്‌ഫോമായ ടെലിഗ്രാം സ്ഥാപിച്ചത്. ബീജദാനത്തിലൂടെ 100ലധികം കുട്ടികള്‍ക്ക് ജന്മം നല്‍കിയതായി ഡുറോവ് ഇതിനകം തന്നെ അവകാശപ്പെട്ടിട്ടുണ്ട്. ഇതു കൂടാതെ മൂന്ന് ബന്ധങ്ങളില്‍ നിന്ന് ആറ് കുട്ടികളും ഡുറോവിനുണ്ട്. തന്റെ എല്ലാ കുട്ടികള്‍ക്കും, അവര്‍ എങ്ങനെ ഗര്‍ഭം ധരിച്ചാലും, തന്റെ സ്വത്തിന്റെ തുല്യ വിഹിതം ലഭിക്കുമെന്ന് അദ്ദേഹം പരസ്യമായി പ്രസ്താവിക്കുകയും ചെയ്തിട്ടുണ്ട്.

ബീജദാനത്തെ ഒരു സാമൂഹിക ഉത്തരവാദിത്തമായാണ് നിരവധി അഭിമുഖങ്ങളിലും പൊതുവേദികളിലും ഡുറോവ് വിശേഷിപ്പിച്ചത്. പുരുഷന്മാരുടെ പ്രത്യുല്‍പാദനക്ഷമതയില്‍ ആഗോളതലത്തില്‍ കുറവുണ്ടാകുന്നതായി അഭിപ്രായപ്പെട്ട അദ്ദേഹം മലിനീകരണം, പ്ലാസ്റ്റിക് തുടങ്ങിയ പാരിസ്ഥിതിക ഘടകങ്ങള്‍ ബീജങ്ങളുടെ എണ്ണം കുറയുന്നതിന് കാരണമാകുന്നുണ്ടെന്നും പറഞ്ഞു.

മോസ്‌കോ ആസ്ഥാനമായുള്ള ഒരു ഫെര്‍ട്ടിലിറ്റി ക്ലിനിക്കില്‍ ഡുറോവിന്റെ ബീജം ഇപ്പോഴും ലഭ്യമാണെന്ന് ന്യൂയോര്‍ക്ക് പോസ്റ്റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. നിയമപരമായ സങ്കീര്‍ണതകള്‍ ഒഴിവാക്കാന്‍ വേണ്ടി 37 വയസ്സിന് താഴെയുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കാണ് ഇത് നല്‍കുന്നത്. ഡുറോവ് നേരിട്ട് ദാനം ചെയ്യുന്നില്ലെങ്കിലും, ക്ലിനിക് അദ്ദേഹത്തിന്റെ ജനിതക പ്രൊഫൈല്‍ വളരെ അനുയോജ്യമാണെന്ന് പരസ്യപ്പെടുത്തുകയും യോഗ്യരായ സ്ത്രീകള്‍ക്കുള്ള IVF ചെലവുകള്‍ അദ്ദേഹം വഹിക്കുമെന്ന് സ്ഥിരീകരിക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ട്.

Ads by Google
Friday 26 Dec 2025 02.17 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW