Wednesday, March 11, 2026 Last Updated 56 Min 25 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 01.38 PM

Z10R 5ജിയ്ക്ക് ക്രിസ്മസ് ഓഫറുമായി ഐക്യു ; ഓഫറിനെ കുറിച്ച് അറിയാം

-iqoo

പല ബ്രാന്‍ഡുകളും ഇപ്പോള്‍ ക്രിസ്മസ് സ്‌പെഷല്‍ ഓഫര്‍ സെയില്‍ ആരംഭിച്ചു കഴിഞ്ഞു. ഇന്ത്യന്‍ വിപണിയിലെ പ്രധാന സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ ഐക്യൂവും തങ്ങളുടെ വിവിധ സ്മാര്‍ട്ട്‌ഫോണ്‍ മോഡലുകള്‍ക്ക് ഡിസ്‌കൗണ്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഐക്യൂ ഈ വര്‍ഷം ജൂലൈയില്‍ ഇന്ത്യയില്‍ വില്‍പ്പന ആരംഭിച്ച സ്മാര്‍ട്ട്‌ഫോണ്‍ മോഡല്‍ ആണ് ഐക്യൂ Z10R 5ജി (iQOO Z10R 5G). ഇതിന്റെ 8GB + 128GB അടിസ്ഥാന വേരിയന്റിന് 19,499 രൂപയും, 8GB + 256GB വേരിയന്റിന് 21,499 രൂപയും, ടോപ്പ് എന്‍ഡ് 12GB + 256GB വേരിയന്റിന് 23,499 രൂപയുമായിരുന്നു വില.

എന്നാല്‍ ഇപ്പോള്‍ ചിപ് ക്ഷാമത്തെ തുടര്‍ന്ന് ഈ മോഡലിന്റെ വിലയിലും ചെറിയ വര്‍ധന ഉണ്ടായി. ഐക്യൂ Z10R 5ജി അടിസ്ഥാന മോഡല്‍ 20999 രൂപ വിലയിലും മറ്റ് വേരിയന്റുകള്‍ യഥാക്രമം 22999 രൂപ, 24999 രൂപ വിലകളിലുമാണ് ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്. വിലയില്‍ നേരിയ വര്‍ധന ഉണ്ടായെങ്കിലും ക്രിസ്മസ് ഓഫറിന്റെ ഭാഗമായി 2000 രൂപയുടെ ബാങ്ക് ഡിസ്‌കൗണ്ട് ഐക്യൂ Z10R 5ജിക്ക് ഇപ്പോള്‍ ലഭ്യമാണ്. ഇത് പ്രയോജനപ്പെടുത്തിയാല്‍ വില 18999 രൂപയായി കുറയ്ക്കാം. ഇത് കൂടാതെ സ്റ്റുഡന്റ്‌സ് ഓഫര്‍ അല്ലെങ്കില്‍ ന്യൂകമര്‍ ഓഫറായി 1000 രൂപ ഡിസ്‌കൗണ്ടും കിട്ടും. അതിനാല്‍ 17999 രൂപ വിലയില്‍ ഈ ഫോണിന്റെ അടിസ്ഥാന മോഡല്‍ സ്വന്തമാക്കാന്‍ അവസരമുണ്ട്. ആമസോണിലും ഐക്യൂ Z10R 5ജിക്ക് സമാനമായ വിലയും ബാങ്ക് ഡിസ്‌കൗണ്ടും ആണ് ലഭ്യമായിരിക്കുന്നത്. കൂടുതല്‍ മികച്ച ഡീല്‍ ഔദ്യോഗിക വെബ്‌സൈറ്റിലേത് ആണ്. അക്വാമറൈന്‍, മൂണ്‍സ്റ്റോണ്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് ഐക്യൂ Z10R 5ജി ലഭ്യമായിട്ടുള്ളത്.

2.6GHz വരെ ഒക്ട കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 7400 4nm പ്രൊസസര്‍, 120Hz റിഫ്രഷ് റേറ്റ്, 6.77 ഇഞ്ച് (2392 x 1080 പിക്‌സല്‍സ്) ഫുള്‍ HD AMOLED ക്വാഡ് കര്‍വ്ഡ് സ്‌ക്രീന്‍, HDR10+, 1300 nits വരെ HBM, 1800 nits വരെ പീക്ക് ബ്രൈറ്റ്നസ്, SCHOTT Xensation A ഗ്ലാസ് പ്രൊട്ടക്ഷന്‍. മാലി-G615 MC2 ജിപിയു, LPDDR4X റാം, UFS 2.2 സ്റ്റോറേജ്, സോണി IMX882 സെന്‍സറുള്ള 50MP മെയിന്‍ ക്യാമറ (f/1.79 അപ്പേര്‍ച്ചര്‍), ഗാലക്സികോര്‍ GC02M1 സെന്‍സര്‍ ഉള്ള 2MP ക്യാമറ (f/2.4 അപ്പേര്‍ച്ചര്‍), ഓറ ലൈറ്റ്, വരെ 4K 30 fps വീഡിയോ റെക്കോര്‍ഡിംഗ്, ഗാലക്സികോര്‍ GC32E1 സെന്‍സറുള്ള 32MP ഫ്രണ്ട് ക്യാമറ. ഫണ്‍ടച്ച് OS 15 (2 ഒഎസ് അപ്ഡേറ്റുകളും 3 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും), IP68 + IP69 റേറ്റിങ്, മിലിട്ടറി-ഗ്രേഡ് ഈട് (MIL-STD-810H), ഇന്‍-ഡിസ്പ്ലേ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, USB ടൈപ്പ്-സി ഓഡിയോ, സ്റ്റീരിയോ സ്പീക്കറുകള്‍, ഡ്യുവല്‍ സിം (നാനോ + നാനോ), 5G SA/NSA, ഡ്യുവല്‍ 4G VoLTE, USB ടൈപ്പ്-C 2.0, 44W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5700mAh ബാറ്ററി എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍.

Ads by Google
Ads by Google
TRENDING NOW