Saturday, March 14, 2026 Last Updated 27 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 01.37 PM

രണ്ട് എല്‍ഡിഎഫ് വോട്ടുകള്‍ അസാധു ; തൃപ്പൂണിത്തുറ ബിജെപി ഭരിക്കും: അഡ്വ. പി എല്‍ ബാബു ചെയര്‍പേഴ്സണ്‍

uploads/news/2025/12/817655/BJP-flag.gif

കൊച്ചി: എല്‍ഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായ സാഹചര്യത്തില്‍ തൃപ്പൂണിത്തുറ നഗരസഭ ബിജെപി ഭരിക്കും. അഡ്വ. പി എല്‍ ബാബുവിനെ ചെയര്‍പേഴ്സണ്‍ ആയി തെരഞ്ഞെടുത്തു. എല്‍ഡിഎഫിനെ അട്ടിമറിച്ചാണ് എന്‍ഡിഎ ഭരണംപിടിച്ചത്.

നഗരസഭയില്‍ ആര്‍ക്കും കേവലഭൂരിപക്ഷമുണ്ടായിരുന്നില്ല. ബിജെപിക്ക് നഗരസഭയില്‍ 21 സീറ്റാണ് ലഭിച്ചത്. എല്‍ഡിഎഫിന് 20 സീറ്റും യുഡിഎഫിന് 12 സീറ്റുകളുമായിരുന്നു ലഭിച്ചത്. നഗരസഭാ അദ്ധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട പി എല്‍ ബാബുവിന് 21 വോട്ടുകള്‍ ലഭിച്ചു. എല്‍ഡിഎഫിന്റെ രണ്ട് വോട്ടുകള്‍ അസാധുവായി.

കൗണ്‍സിലര്‍മാരുടെ ഭൂരിപക്ഷപിന്തുണയുണ്ടായിരുന്ന യു മധുസൂദനന്‍ പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുന്ന സാഹചര്യമുണ്ടായി. പാര്‍ട്ടിഭാരവാഹികളും രാജി ഭീഷണി മുഴക്കി രംഗത്തെത്തിയിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW