Wednesday, March 11, 2026 Last Updated 14 Min 30 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 01.37 PM

450 സിസി ബൈക്കുമായി അവതരിച്ച് ഇറ്റാലിയന്‍ ബ്രാന്‍ഡായ ഡ്യുക്കാട്ടി

ducati-desmo450-

ഒരു 450 സിസി ബൈക്കുമായി അവതരിച്ചിരിക്കുകയാണ് ഇപ്പോള്‍ ഇറ്റാലിയന്‍ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഡ്യുക്കാട്ടി. ഡെസ്‌മോ 450 MX എന്ന മോഡല്‍ കമ്പനി കോഴിക്കോട് പ്രദര്‍ശിപ്പിക്കുകയും ചെയ്തു. കോഴിക്കോട് നടന്ന ഇന്ത്യന്‍ സൂപ്പര്‍ക്രോസ് റേസിംഗ് ലീഗ് (ISRL) രണ്ടാം സീസണ്‍ ഗ്രാന്‍ഡ് ഫിനാലെയിലാണ് ഡ്യുക്കാട്ടി ഡെസ്‌മോ 450 MX പ്രദര്‍ശിപ്പിച്ചത്. ഇറ്റാലിയന്‍ ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ മോട്ടോക്രോസ് ബൈക്കാണിത്. അടുത്ത വര്‍ഷം (2026) ആദ്യ പാദത്തില്‍ മോട്ടോര്‍സൈക്കിളിനെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി.

ഡെസ്‌മോഡ്രോണിക് വാല്‍വ്‌ട്രെയിന്‍ ഘടിപ്പിച്ച എഞ്ചിന്‍ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഈ വിഭാഗത്തിലെ ഏക മോട്ടോര്‍സൈക്കിളാണ് ഡെസ്‌മോ 450 MX. ഭാരം കുറഞ്ഞ അലുമിനിയം പെരിമീറ്റര്‍ ഫ്രെയിമില്‍ പണികഴിപ്പിച്ചിരിക്കുന്ന ഒരു നോ-ഫ്രില്‍സ് മോട്ടോക്രോസ് ബൈക്കാണിത്. വീക്ക് പോയിന്റുകള്‍ ഇല്ലാതാക്കി ഘടനാപരമായ സ്ഥിരത ഉറപ്പാക്കാന്‍ സാധ്യമായ ഏറ്റവും കുറഞ്ഞ വെല്‍ഡിംഗ് ജോയിന്റുകള്‍ ഉപയോഗിച്ചാണ് ഫ്രെയിം നിര്‍മിച്ചിരിക്കുന്നതെന്നും ഇറ്റാലിയന്‍ സൂപ്പര്‍ബൈക്ക് നിര്‍മാതാക്കള്‍ പറയുന്നു. ഫ്രെയിമിന് 9 കിലോഗ്രാമില്‍ താഴെ ഭാരമുണ്ടെങ്കിലും ബൈക്കിന്റെ മൊത്തത്തിലുള്ള ഭാരം 104.8 കിലോഗ്രാം മാത്രമാണ്.

പൂര്‍ണമായും ട്രാക്ക് ഉപയോഗത്തിന് വേണ്ടി മാത്രമായിരിക്കും ഡ്യുക്കാട്ടി ഡെസ്‌മോ 450 MX ഉപയോഗിക്കാനാവുക. ഡെസ്‌മോഡ്രോണിക് വാല്‍വുകളുള്ള 449.6 സിസി സിംഗിള്‍ സിലിണ്ടര്‍ എഞ്ചിനാണ് മോട്ടോക്രോസ് ബൈക്കിന്റെ ഹൃദയം. ഇത് 9,400 ആര്‍പിഎമ്മില്‍ 63.5 bhp കരുത്തും 7,500 ആര്‍പിഎമ്മില്‍ 53.5 Nm ടോര്‍ക്കും വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ശക്തമായ പെര്‍ഫോമന്‍സിനായി മികച്ച ലോഎന്‍ഡ് ടോര്‍ക്ക് നല്‍കുന്ന തരത്തിലാണ് എഞ്ചിന്‍ ട്യൂണ്‍ ചെയ്തിരിക്കുന്നത്.

മറ്റ് മെക്കാനിക്കല്‍ വശങ്ങളിലേക്ക് നോക്കിയാല്‍ ഷോവയില്‍ നിന്നുള്ള സസ്പെന്‍ഷന്‍ യൂണിറ്റുകളാണ് മോട്ടോക്രോസ് ബൈക്കില്‍ ഉപയോഗിച്ചിരിക്കുന്നത്. 310 മില്ലീമീറ്റര്‍ ട്രാവല്‍ ഉള്ള 49 mm USD ക്ലോസ്ഡ് കാട്രിഡ്ജ് ഫ്രണ്ട് ഫോര്‍ക്കുകളും 16 mm ഷാഫ്റ്റും 129 mm ട്രാവലും ഉള്ള ഒരു ബ്ലാക്ക് ആനോഡൈസ്ഡ് റിയര്‍ ഷോക്കും ഡ്യുക്കാട്ടി ഡെസ്‌മോ 450 MX-യിലുണ്ട്. മോട്ടോര്‍സൈക്കിള്‍ 21 ഇഞ്ച് ഫ്രണ്ട്, 19 ഇഞ്ച് റിയര്‍ വയര്‍-സ്പോക്ക് വീലുകളിലാണ് വിപണിയിലെത്തുക.

പിരെലിയില്‍ നിന്നുള്ള സ്‌കോര്‍പിയോണ്‍ MX32s ടയറുകളാണ് ബൈക്കില്‍ വാഗ്ദാനം ചെയ്യുന്നത്. ബ്രേക്കിംഗിലേക്ക് നോക്കിയാല്‍ മുന്‍വശത്ത് 260 mm ഡിസ്‌ക്കും പിന്നില്‍ 240 mm ഡിസ്‌ക്കുമാണ് ഒരുക്കിയിട്ടുള്ളത്. ഡ്യുക്കാട്ടിയില്‍ നിന്ന് ഏവരും പ്രതീക്ഷിക്കുന്ന പതിവ് സാങ്കേതികവിദ്യകള്‍ ഡെസ്‌മോയിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ട് റൈഡിംഗ് മോഡുകള്‍, ലോഞ്ച് കണ്‍ട്രോള്‍, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, ത്രോട്ടില്‍ റെസ്പോണ്‍സ് മാപ്പുകള്‍, എഞ്ചിന്‍ ബ്രേക്ക് കണ്‍ട്രോള്‍ എന്നീ ഫീച്ചറുകളെല്ലാം മോട്ടോക്രോസ് ബൈക്കിലും ലഭ്യമാണ്.

Ads by Google
Ads by Google
TRENDING NOW