Wednesday, March 11, 2026 Last Updated 57 Min 10 Sec ago English Edition
Todays E paper
Ads by Google
Friday 26 Dec 2025 01.34 PM

റിയല്‍മി നാര്‍സോ 90 5ജിയുടെ വില്‍പ്പന ആരംഭിച്ചു ; വിലയും സവിശേഷതകളും അറിയാം

realme

റിയല്‍മി കഴിഞ്ഞ ആഴ്ച ഇന്ത്യയില്‍ അവതരിപ്പിച്ച റിയല്‍മി നാര്‍സോ 90 സീരീസിലെ രണ്ടാമത്തെ മോഡലായ റിയല്‍മി നാര്‍സോ 90 5ജിയുടെ വില്‍പ്പന ആരംഭിച്ചു. ആമസോണ്‍, റിയല്‍മി ഇന്ത്യയുടെ ഔദ്യോഗിക വെബ്‌സൈറ്റ് എന്നിവ വഴിയാണ് റിയല്‍മി നാര്‍സോ 90 5G വാങ്ങാന്‍ ലഭ്യമാകുക. എന്നാല്‍ ഇപ്പോള്‍ നടക്കുന്നത് ഫസ്റ്റ് സെയില്‍ ആണ്, ഇത് 26 വരെയുള്ള പരിമിതമായ സമയത്തേക്ക് മാത്രമാണ് നിശ്ചയിച്ചിരിക്കുന്നത്.

ഇന്ത്യയില്‍ റിയല്‍മി നാര്‍സോ 90 5ജി 6GB + 128GB അടിസ്ഥാന വേരിയന്റ് 16,999 രൂപ വിലയില്‍ എത്തിയിരിക്കുന്നു. ഇതിന്റെ 8GB+128GB വേരിയന്റിന് 18,499 രൂപയാണ് വില. ലോഞ്ച് ഓഫറിന്റെ ഭാഗമായി 1000 രൂപ ബാങ്ക് ഡിസ്‌കൗണ്ട് ലഭ്യമാണ്. അതിനാല്‍ ഈ വേരിയന്റുകള്‍ യഥാക്രമം 15,999 രൂപ, 17499 രൂപ വിലകളില്‍ വാങ്ങാനാകും. ഇപ്പോള്‍ ഇറങ്ങിയ റിയല്‍മി നാര്‍സോ 90 സീരീസ് ഫോണുകളില്‍ ഏറ്റവും മികച്ച മോഡല്‍ നാര്‍സോ 90 5ജി ആണ്. ഒക്ടോ കോര്‍ മീഡിയടെക് ഡൈമെന്‍സിറ്റി 6400 മാക്‌സ് 6nm പ്രോസസര്‍ (2x കോര്‍ടെക്‌സ്-A76 @ 2.5GHz 6x കോര്‍ടെക്‌സ്-A55 @ 2GHz) ആണ് നാര്‍സോ 90 5ജിയുടെ കരുത്ത്.

120Hz റിഫ്രഷ് റേറ്റുള്ള 6.57-ഇഞ്ച് (2372 x 1080 പിക്‌സലുകള്‍) FHD+ AMOLED സ്‌ക്രീന്‍, 1400 nits വരെ പീക്ക് ബ്രൈറ്റ്‌നസ്, 100% DCI-P3 കളര്‍ ഗാമട്ട്, 2160Hz വരെ ഹൈ-ഫ്രീക്വന്‍സി PWM ഡിമ്മിംഗ്, DT ഗ്ലാസ് പ്രൊട്ടക്ഷന്‍ എന്നീ ഫീച്ചറുകള്‍ സഹിതമാണ് നാര്‍സോ 90 5ജിയിലെ ഡിസ്‌പ്ലേ എത്തിയിട്ടുള്ളത്. ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് റിയല്‍മി നാര്‍സോ 90 5ജിയില്‍ ഉള്ളത്. അതില്‍ 50MP മെയിന്‍ ക്യാമറ (f/1.8 അപ്പേര്‍ച്ചര്‍), 2MP ഡെപ്ത് സെന്‍സര്‍ ( f/2.2 അപ്പേര്‍ച്ചര്‍) എന്നിവ അടങ്ങുന്നു. ഫ്രണ്ടില്‍ f/2.4 അപ്പേര്‍ച്ചറുള്ള 50MP സെല്‍ഫി ക്യാമറയും ഉണ്ട്. ആം മാലി-G57 MC2 ജിപിയു, 6GB / 8GB LPDDR4X റാം, 128GB UFS 2.2 സ്റ്റോറേജ്, മൈക്രോ എസ്ഡി ഉപയോഗിച്ച് 2TB വരെ സ്റ്റോറേജ് വര്‍ധിപ്പിക്കാനുള്ള സൗകര്യം എന്നിവയും നാര്‍സോ 90 5ജിയിലുണ്ട്.

ആന്‍ഡ്രോയിഡ് 15 അടിസ്ഥാനമാക്കിയുള്ള റിയല്‍മി UI 6.0-ല്‍ ആണ് ഈ ഫോണിന്റെ പ്രവര്‍ത്തനം. 3 OS അപ്ഡേറ്റുകളും 4 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ലഭിക്കും. 60W ഫാസ്റ്റ് ചാര്‍ജിംഗുള്ള 7000mAh ബാറ്ററിയാണ് ഈ ഫോണിലുള്ളത്. കൂടാതെ ബൈപാസ് ചാര്‍ജിങ്, റിവേഴ്‌സ് ചാര്‍ജിങ് പിന്തുണയുമുണ്ട്. ഇന്‍-ഡിസ്‌പ്ലേ ഒപ്റ്റിക്കല്‍ ഫിംഗര്‍പ്രിന്റ് സെന്‍സര്‍, IP66+ IP68+ IP69 റേറ്റിങ്, ഹൈബ്രിഡ് ഡ്യുവല്‍ സിം (നാനോ + നാനോ / മൈക്രോ എസ്ഡി), 5G SA/ NSA, ഡ്യുവല്‍ 4G VoLTE എന്നിവയാണ് മറ്റ് പ്രധാന ഫീച്ചറുകള്‍. 158.36×75.19×7.79 മിമി വലിപ്പവും 181 ഗ്രാം ഭാരവും ഈ ഫോണിനുണ്ട്.

Ads by Google
Ads by Google
TRENDING NOW