Wednesday, March 11, 2026 Last Updated 19 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.20 AM

ഒരു ബൈക്കില്‍ അഞ്ച്‌ യാത്രികര്‍; അഭ്യാസപ്രകടനത്തിന്‌ പിഴ 31,000 രൂപ!

uploads/news/2025/12/817571/25In4.jpg

ലഖ്‌നൗ: നിരത്തിലൂടെ ഒരു ബൈക്കില്‍ അഭ്യാസപ്രകടനവുമായി അഞ്ച്‌ ആണ്‍കുട്ടികളുടെ അപായയാത്ര. സാമൂഹിക മാധ്യമങ്ങളില്‍ തരംഗമായ ഇതിന്റെ വീഡിയോദൃശ്യം ശ്രദ്ധയില്‍പ്പെട്ടതോടെ ഇടപെടലുമായി പോലീസ്‌. ബൈക്ക്‌ ഉടമയ്‌ക്കു വിധിച്ചത്‌ 31,000 രൂപ പിഴ!
ഉത്തര്‍പ്രദേശിലെ ഹാപൂരിലെ ദേശീയപാത 9 (എന്‍.എച്ച്‌.-9)ലായിരുന്നു അഭ്യാസപ്രകടനം അരങ്ങേറിയത്‌. ഒരു ആണ്‍കുട്ടിയുടെ കൈയില്‍ പിടിച്ചിരിക്കുന്നയാളടക്കം അഞ്ചുപേരാണ്‌ ദൃശ്യങ്ങളിലുള്ളത്‌.
ഇതൊന്നും പോരാഞ്ഞ്‌ പിന്നില്‍ ഇരിക്കുന്ന കുട്ടി ഈ സാഹസികയാത്ര ചിത്രീകരിക്കുന്നതും വീഡിയോയിലുണ്ട്‌. ഈ വാഹനത്തെ പിന്തുടര്‍ന്ന മറ്റു യാത്രികരില്‍ ആരോ മൊബൈല്‍ഫോണ്‍ ക്യാമറയില്‍ പകര്‍ത്തിയതാണ്‌ ദൃശ്യം.
സാമൂഹിക മാധ്യമങ്ങളില്‍ വീഡിയോ വൈറലാകുകയും പ്രാദേശിക അധികാരികളുടെ ശ്രദ്ധയില്‍പ്പെടുകയും ചെയ്‌തതോടെ വാഹനയുടമ പുലിവാല്‍ പിടിച്ചു.
പില്‍ഖുവ കോട്‌വാലിയിലെ പോലീസ്‌ ഗതാഗത നിയമലംഘനത്തിനു കേസെടുക്കുകയും അശ്രദ്ധമായ യാത്രയ്‌ക്ക്‌ 31,000 രൂപ പിഴ ചുമത്തുകയുമായിരുന്നു.

Ads by Google
Thursday 25 Dec 2025 03.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW