Wednesday, March 11, 2026 Last Updated 18 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 03.20 AM

ഡിജിറ്റല്‍ അറസ്‌റ്റ്‌; റിട്ട. പ്രഫസര്‍ക്ക്‌ നഷ്‌ടമായത്‌ 9 കോടി

മുംബൈ: 'ഡിജിറ്റല്‍ അറസ്‌റ്റി'ലൂടെ മുംബൈയില്‍ വയോധികന്‌ നഷ്‌ടമായത്‌ ഒന്‍പതു കോടി രൂപ.
എണ്‍പത്തഞ്ചുകാരനായ റിട്ട. എന്‍ജിനീയറിങ്‌ പ്രഫസറാണ്‌ തട്ടിപ്പിനിരയായത്‌. കള്ളപ്പണം വെളുപ്പിക്കാനും നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട്‌ ഓഫ്‌ ഇന്ത്യക്കു ഫണ്ട്‌ കൈമാറാനും ഇദ്ദേഹത്തിന്റെ അക്കൗണ്ട്‌ ഉപയോഗിച്ചെന്നു കാട്ടിയായിരുന്നു തട്ടിപ്പ്‌.
കഴിഞ്ഞ നവംബര്‍ 26-നായിരുന്നു പോലീസാണെന്നു വ്യക്‌തമാക്കി ആദ്യ ഫോണ്‍കോളെത്തിയത്‌.
കഴിഞ്ഞ ഒന്നിന്‌ വീഡിയോ കോളില്‍ 'പോലീസ്‌ വേഷധാരി'യെത്തി കേസില്‍പ്പെടുത്താതിരിക്കാന്‍ കൈവശമുള്ള മുഴുവന്‍ തുകയും നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടരന്വേഷണത്തില്‍ തെറ്റുകാരനല്ലെന്നു ബോധ്യപ്പെട്ടാല്‍ പണം തിരികെ നല്‍കുമെന്നും അറിയിച്ചു.
ഭയന്നുപോയ പ്രഫസര്‍ കഴിഞ്ഞ ഒന്നുമുതല്‍ 22 വരെയുള്ള തീയതിയ്‌ക്കിടെ പലതവണയായി ഒന്‍പതു കോടി രൂപ കൈമാറുകയായിരുന്നു.
പിന്നീട്‌ തട്ടിപ്പു ബോധ്യപ്പെട്ടതോടെ സൈബര്‍ ഹെല്‍പ്പ്‌ ലൈന്‍ നമ്പറായ 1930-ല്‍ പരാതിപ്പെടുകയും ചെയ്‌തു.

Ads by Google
Thursday 25 Dec 2025 03.20 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW