Friday, March 13, 2026 Last Updated 2 Min 42 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 01.19 AM

സച്ചിനെ പിന്നിലാക്കി കോഹ്ലി

uploads/news/2025/12/817532/25s3.jpg

ബംഗളുരു: ലിസ്‌റ്റ് എ ക്രിക്കറ്റില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്ണെടുത്ത താരമെന്ന മാസ്‌റ്റര്‍ ബ്ലാസ്‌റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുടെ റെക്കോഡ്‌ ഇനി പഴങ്കഥ. ഇന്ത്യയുടെ മുന്‍ നായകന്‍ വിരാട്‌ കോഹ്ലിയാണ്‌ ഇനി ലിസ്‌റ്റ് എ യിലെ ഈ റെക്കോഡിന്‌ അവകാശി.
ആന്ധ്രാപ്രദേശിനെതിരേ ബംഗളുരുവില്‍ നടന്ന വിജയ്‌ ഹസാരെ ട്രോഫി മത്സരത്തിനിടെയാണു കോഹ്ലി 16,000 റണ്‍ പൂര്‍ത്തിയാക്കിയത്‌. 330 ഇന്നിങ്‌സുകളിലായാണ്‌ കോഹ്ലി 16,000 റണ്ണെടുത്തത്‌. സച്ചിന്‍ 391 ഇന്നിങ്‌സുകളിലാണ്‌ 16,000 റണ്ണെടുത്തത്‌. സച്ചിന്‍ 551 ലിസ്‌റ്റ് എ മത്സരങ്ങളിലായി 21,999 റണ്ണെടുത്തു. അതില്‍ 18,246 റണ്‍ 452 ഏകദിന മത്സരങ്ങളിലായാണ്‌. കോഹ്ലിക്ക്‌ 296 ഏകദിനങ്ങളിലായി 14,557 റണ്ണുണ്ട്‌. ലിസ്‌റ്റ് എയില്‍ ഏറ്റവും വേഗത്തില്‍ 16,000 റണ്ണെടുത്തവരുടെ ആദ്യ അഞ്ചില്‍ ഇന്ത്യക്കാരായി സച്ചിനും കോഹ്ലിയും മാത്രമാണുള്ളത്‌.
ഗോര്‍ഡന്‍ ഗ്രീനിഡ്‌ജ് (422 ഇന്നിങ്‌സ്), റിക്കി പോണ്ടിങ്‌ (430 ഇന്നിങ്‌സ്), ഗ്രഹാം ഗൂച്‌, വിവിയന്‍ റിച്ചാഡ്‌സ് (435 ഇന്നിങ്‌സ് വീതം) എന്നിവരാണ്‌ ആദ്യ അഞ്ചില്‍. കോഹ്ലി 2009-2010 സീസണിലാണ്‌ അവസാനം വിജയ്‌ ഹസാരെ ട്രോഫിയില്‍ കളിച്ചത്‌. മുന്‍ നായകന്‍ രോഹിത്‌ ശര്‍മ 2017-218 സീസണിലാണ്‌ അവസാനം വിജയ്‌ ഹസാരെ ട്രോഫിയില്‍ കളിച്ചത്‌. ആന്ധ്രാപ്രദേശിനെതിരേ നടന്ന മത്സരത്തില്‍ ഡല്‍ഹി നാല്‌ വിക്കറ്റിനു ജയിച്ചു. എലൈറ്റ്‌ ഡി ഗ്രൂപ്പ്‌ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ആന്ധ്രാപ്രദേശ്‌ എട്ട്‌ വിക്കറ്റിന്‌ 298 റണ്ണെടുത്തു. 38-ാം ഓവറില്‍ ഡല്‍ഹി ലക്ഷ്യം കടന്നു. 101 പന്തില്‍ മൂന്ന്‌ സിക്‌സറും 14 ഫോറുമടക്കം 131 റണ്ണെടുത്ത കോഹ്ലിയാണു ടീമിന്‌ അടിത്തറയിട്ടത്‌.
ഓപ്പണര്‍ പ്രിയാംശ്‌ ആര്യ (44 പന്തില്‍ അഞ്ച്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 74), നിതീഷ്‌ റാണ (55 പന്തില്‍ രണ്ട്‌ സിക്‌സറും ഒന്‍പത്‌ ഫോറുമടക്കം 77) എന്നിവരുടെ അര്‍ധ സെഞ്ചുറികളും ടീമിനു ഗുണമായി. നിതീഷ്‌ കുമാര്‍ റെഡ്‌ഡി എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ അര്‍പിത്‌ റാണയെ (0) ഡല്‍ഹിക്കു നഷ്‌ടമായിരുന്നു. ആന്ധ്രയ്‌ക്കായി റിക്കി ഭുയ്‌ 105 പന്തില്‍ ഏഴ്‌ സിക്‌സറും 11 ഫോറുമടക്കം 122 റണ്ണെടുത്തു തിളങ്ങി. ഡല്‍ഹിക്കായി സിമര്‍ജീത്‌ സിങ്‌ 54 റണ്‍ വഴങ്ങി അഞ്ച്‌ വിക്കറ്റെടുത്തിരുന്നു. പ്രിന്‍സ്‌ യാദവ്‌ മൂന്ന്‌ വിക്കറ്റുമെടുത്തു.

Ads by Google
Thursday 25 Dec 2025 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW