Friday, March 13, 2026 Last Updated 12 Min 15 Sec ago English Edition
Todays E paper
Ads by Google
Thursday 25 Dec 2025 01.19 AM

മെസിയുടെ സഹോദരിക്ക്‌ ഗുരുതര പരുക്ക്‌

uploads/news/2025/12/817529/25s6.jpg

മയാമി: അര്‍ജന്റീനയുടെ സൂപ്പര്‍ ഫുട്‌ബോളര്‍ ലയണല്‍ മെസിയുടെ സഹോദരി മരിയ സോളിന്‌ മയാമിയിലുണ്ടായ കാറപകടത്തില്‍ ഗുരുതര പരുക്ക്‌. അര്‍ജന്റീനിയന്‍ മാധ്യമങ്ങളാണ്‌ ഇക്കാര്യം റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.
ജനുവരി നടത്താനിരുന്ന മരിയയുടെ വിവാഹവും മാറ്റിവെച്ചു. 32 വയസുകാരിയായ മരിയയുടെ പരുക്ക്‌ ഗുരുതരമാണ്‌. നട്ടെല്ലിന്‌ ഒടിവുണ്ടാകുകയും പൊള്ളലേല്‍ക്കുകയും ചെയ്‌തു.
ഉപ്പൂറ്റിക്കും കൈത്തണ്ടയ്‌ക്കും ഒടിവുകളുണ്ടായി. പരുക്കുകള്‍ ഭേദമാകാന്‍ നീണ്ട സമയമെടുക്കുമെന്നു ഡോക്‌ടര്‍മാര്‍ പറഞ്ഞു. മരിയ ഓടിച്ചിരുന്ന കാര്‍ നിയന്ത്രണം നഷ്‌ടപ്പെട്ട്‌ മതിലില്‍ ഇടിക്കുകയായിരുന്നു. ഇന്റര്‍ മയാമിയുടെ അണ്ടര്‍-19 ടീമിന്റെ പരിശീലക സംഘത്തിലെ അംഗമായ ജൂലിന്‍ തുലിയാണ്‌ മരിയ സോളിന്റെ പ്രതിശ്രുത വരന്‍.

Ads by Google
Thursday 25 Dec 2025 01.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW