Friday, March 13, 2026 Last Updated 25 Min 33 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 07.52 PM

ആഭ്യന്തരം കളിക്കണമെന്ന് BCCI വാശിപിടിച്ചു; ആദ്യ മത്സരത്തിൽ തന്നെ രോ-കോ യുടെ സെഞ്ച്വറി സ്റ്റേറ്റ്മെന്റ്

ജയ്പുർ: വിജയ് ഹസാരെ ട്രോഫിയിലേക്കുള്ള തിരിച്ചുവരവിൽ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോലിക്കും സെഞ്ചുറി. ഏഴു വർഷത്തിനു ശേഷം ടൂർണമെന്റിൽ കളിച്ച രോഹിത് 94 പന്തിൽ നിന്ന് 155 റൺസെടുത്തു. ഹിറ്റ്മാന്റെ ഇന്നിങ്‌സ് മികവിൽ എലൈറ്റ് ഗ്രൂപ്പ് സി മത്സരത്തിൽ മുംബൈ, സിക്കിമിനെ എട്ടു വിക്കറ്റിന് കീഴടക്കി. 2010-11 സീസണു ശേഷം ആദ്യമായി വിജയ് ഹസാരെയിൽ കളിച്ച കോലി ആന്ധ്രപ്രദേശിനെതിരേ ഡൽഹിക്കായി 101 പന്തിൽ നിന്ന് 131 റൺസെടുത്ത് ടീമിനെ വിജയത്തിലെത്തിച്ചു .

ആന്ധ്രാ പ്രദേശിനെതിരായ മത്സരത്തില്‍ ഡല്‍ഹിക്ക് വേണ്ടി കളത്തിലിറങ്ങിയ കോഹ്‌ലി 101 പന്തിൽ 131 റൺസാണ് നേടിയത്. മൂന്ന് ഫോറുകളും 14 ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ മികവിൽ ഡൽഹി നാല് വിക്കറ്റ് ജയം നേടി. ടെസ്റ്റിലും ടി 20 യിലും ദേശീയ ടീമിൽ നിന്ന് വിരമിച്ച രോഹിതും വിരാടും ഏകദിന ഫോർമാറ്റിൽ മാത്രമാണ് തുടരുന്നത്. 2027 ഏകദിന ലോകകപ്പ് കളിക്കാൻ ആഗ്രഹിക്കുന്ന ഇരുവരോടും ആഭ്യന്തര ക്രിക്കറ്റിൽ കഴിവ് തെളിയിക്കാൻ ബി സി സി ഐ ആവശ്യപ്പെട്ടിരുന്നു .

Ads by Google
Wednesday 24 Dec 2025 07.52 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW