Friday, March 13, 2026 Last Updated 12 Min 21 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 03.10 PM

ഷോപ്പിംഗ് മടുത്തു: തുണിക്കടയ്ക്കുള്ളിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചുകയറ്റി യുവതി, വീഡിയോ വൈറല്‍

woman, shopping, mall, scooter

സ്ത്രീകളെ സംബന്ധിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യമാണ് ഷോപ്പിംഗ്. എന്നാല്‍ സാധനങ്ങള്‍ അന്വേഷിച്ച് മണിക്കൂറുകളോളം കടയിലൂടെ നടക്കുന്ന കാര്യം അത്ര സുഖമുള്ള കാര്യമല്ല. മറ്റ് ചിലപ്പോള്‍ നമ്മുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ കടയുടെ പരിസരത്തെങ്ങും സ്ഥലം കിട്ടിയെന്ന് വരില്ല. ഈ സാഹചര്യങ്ങളിലൊക്കെ ഷോപ്പിംഗ് നമ്മളെ മടിപ്പിക്കാറുണ്ട്. അതിനൊരു കുറുക്ക് വഴി പരീക്ഷിക്കുകയാണ് ഒരു യുവതി. വസ്ത്രശാലയ്ക്കുള്ളിലൂടെ സ്‌കൂട്ടര്‍ ഓടിച്ചായിരുന്നു യുവതിയുടെ ഷോപ്പിംഗ്. സംഭവത്തിന്റെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ചൈനയിലാണ് സംഭവം. വീഡിയോയില്‍ യുവതി തന്റെ ഇലക്ട്രിക് സ്‌കൂട്ടറില്‍ കടയ്ക്കുള്ളിലേക്ക് പ്രവേശിക്കുകയും ഓരോ വസ്ത്രങ്ങളും നോക്കിക്കൊണ്ട് ഇടനാഴികളിലൂടെ സ്‌കൂട്ടര്‍ ഓടിച്ചു നീങ്ങുകയും ചെയ്യുന്നു. യുവതി സ്‌കൂട്ടര്‍ ഓടിച്ച് കടയിലേക്ക് കയറിവരുമ്പോള്‍ കടയുടമ അത്ഭുതത്തോടെ നോക്കി നില്‍ക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. യുവതിയെ സഹായിക്കാനായി കടയിലെ ജോലിക്കാരി സ്‌കൂട്ടറിന് പുറകെ നടക്കുന്നുണ്ട്. സിസിടിവി ക്യാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞിരിക്കുന്നത്. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ തനിക്കാവശ്യമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുത്ത അവര്‍, നേരെ ക്യാഷ് കൗണ്ടറിലേക്ക് സ്‌കൂട്ടര്‍ ഓടിച്ചു ചെന്നു. പിന്നാലെ പണമടച്ച് യാതൊരു കൂസലുമില്ലാതെ പുറത്തേക്ക് പോവുകയും ചെയ്തു.

ഡിസംബര്‍ 18ന് ചൈനയിലെ ഷാന്‍ഡോംഗ് പ്രവിശ്യയിലാണ് സംഭവം നടക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ച ഈ ദൃശ്യങ്ങള്‍ കണ്ട് അന്തംവിട്ടവര്‍ അനവധിയാണ്. ലോകത്തിലെ ആദ്യത്തെ 'െ്രെഡവ്ഇന്‍ ക്ലോത്തിംഗ് ഷോപ്പ്' എന്നാണ് ചിലര്‍ ഇതിനെ തമാശ രൂപേണ വിശേഷിപ്പിച്ചത്. അതേസമയം നിരവധി പേര്‍ വന്നുപോകുന്ന കെട്ടിടത്തിനുള്ളില്‍ മോട്ടോര്‍ വാഹനങ്ങള്‍ ഓടിക്കുന്നത് ശരിയാണോയെന്ന് ചിലര്‍ ചോദ്യമുയര്‍ത്തുകയും ചെയ്തു. എന്നാല്‍, തൊട്ടടുത്ത ദിവസം തന്നെ ഒരു ഡെലിവറി ബോയ് പാഴ്‌സല്‍ നല്‍കാനായി തന്റെ ഇലക്ട്രിക് വാഹനം ഇതേ കടയ്ക്കുള്ളിലേക്ക് ഓടിച്ച് കയറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ മറ്റൊരു കൗതുകമുണര്‍ത്തി.

Ads by Google
Wednesday 24 Dec 2025 03.10 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW