Wednesday, March 11, 2026 Last Updated 51 Min 17 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 01.54 PM

ശരീരഭാരം കുറയ്ക്കാന്‍ ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരികയാണ് ചെയ്യേണ്ടത്

dinner, weight, health

ശരീരഭാരം കുറയ്ക്കാന്‍ മിക്ക ആളുകളും വളരെയധികം ബുദ്ധിമുട്ടാറുണ്ട്. ഇതിനായി നിരവധി ഡയറ്റുകളും പരീക്ഷിയ്ക്കും. ആരോഗ്യകരമായ ആഹാരത്തോടൊപ്പം വ്യായാമവും ഉണ്ടെങ്കില്‍ മാത്രമേ ശരീരം ഫിറ്റായി ഇരിയ്ക്കുകയുള്ളൂ. കര്‍ശന നിയന്ത്രണങ്ങള്‍ ഒരു പരിധി കഴിഞ്ഞാല്‍ മടുപ്പാവുകയും നമ്മളില്‍ ഉണ്ടാക്കുക. ഇതോടെ പല കാര്യങ്ങളും പാതിവഴിയില്‍ ഉപേക്ഷിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യും. പകരം ജീവിതശൈലിയില്‍ ചെറിയ മാറ്റങ്ങള്‍ കൊണ്ടു വരികയാണ് ചെയ്യേണ്ടത്. അത്താഴത്തിന് ശേഷമുള്ള ചില ശീലങ്ങള്‍ ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്താന്‍ സഹായിക്കുമെന്നാണ് ആരോഗ്യവിദഗ്ധര്‍ പറയുന്നത്.

* അത്താഴം ലളിതമാക്കുന്നതാണ് നല്ലത്. അത് ദഹനം വേഗത്തിലാക്കാനും ഉറക്കം മെച്ചപ്പെടുത്താനും സഹായിക്കും. അത്താഴത്തിന് വറുത്തതും പൊരിച്ചതും കാര്‍ബോ ഹൈഡ്രേറ്റുകളും കൊഴുപ്പുകളും ഒഴിവാക്കുന്നത് നല്ലതാണ്.

* അത്താഴം വൈകുന്നേരം ഏഴ് മണിക്കുള്ളില്‍ കഴിക്കുക. അത്താഴം വൈകി കഴിക്കുന്നത് തടി കൂടാനും വയറു ചാടാനും കാരണമാകും.

* അത്താഴം കഴിഞ്ഞ ഉടന്‍ ഉറങ്ങാന്‍ കിടക്കുന്നതിന് പകരം, ചെറിയൊരു നടത്തത്തിന് പോകാം. അത്താഴത്തിന് ശേഷം 20 മിനിറ്റ് മിതമായ രീതിയില്‍ നടക്കുന്നത് ദഹനം പെട്ടെന്നാകാന്‍ സഹായിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുന്നത് തടയാന്‍ നടത്തത്തിനു കഴിയും. ശരീരത്തില്‍ ഗ്ലൂക്കോസിന്റെ അളവ് കൂടുമ്പോള്‍ ഇന്‍സുലിന്‍ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടും. ഇത് തടയാന്‍ നടക്കുന്നതിലൂടെ സാധിക്കും. ഭക്ഷണം കഴിച്ച് 30 മുതല്‍ 60 മിനിറ്റ് വരെ ആകുമ്പോള്‍ ഗ്ലൂക്കോസിന്റെ അളവ് ഏറ്റവും കൂടുതലാകും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ നടത്തം ഒരു നല്ല വഴിയാണ്. അത്താഴ ശേഷം മിനിമം 20 മിനിറ്റ് നടക്കുന്നത് ശരീരഭാരം കുറയ്ക്കാനും കലോറി കുറയ്ക്കാനും സഹായിക്കും.

* അത്താഴം കഴിഞ്ഞ് കുറഞ്ഞത് രണ്ട് മണിക്കൂറിന് ശേഷമായിരിക്കണം ഉറങ്ങേണ്ടത്

Ads by Google
Ads by Google
LATEST NEWS
TRENDING NOW