Wednesday, March 11, 2026 Last Updated 18 Min 47 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.33 AM

ജ്‌ഞാനപീഠ ജേതാവ്‌ വിനോദ്‌ കുമാര്‍ ശുക്ല അന്തരിച്ചു

uploads/news/2025/12/817436/2.jpg

ന്യൂഡല്‍ഹി: ജ്‌ഞാനപീഠ പുരസ്‌കാര ജേതാവായ ഹിന്ദി എഴുത്തുകാരന്‍ വിനോദ്‌ കുമാര്‍ ശുക്ല (89) അന്തരിച്ചു. റായ്‌പൂരിലെ ഓള്‍ ഇന്ത്യ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ മെഡിക്കല്‍ സയന്‍സസില്‍ ഇന്നലെ വൈകുന്നേരമായിരുന്നു അന്ത്യം. ഛത്തീസ്‌ഗഡില്‍നിന്നു രാജ്യത്തെ ഏറ്റവും വലിയ സാഹിത്യ ബഹുമതി നേടിയ ആദ്യ എഴുത്തുകാരനാണ്‌ അദ്ദേഹം.
സര്‍റിയലിസ്‌റ്റിക്‌ ഗദ്യത്തിനും കവിതയിലെ ലളിത്യത്തിനും പേരുകേട്ട ശുക്ല തന്റെ രചനകളില്‍ സംയമനത്തിന്റെയും ഭാവനയുടെയും അപൂര്‍വമായ സംയോജനം സൃഷ്‌ടിച്ചിരുന്നു. നൗകര്‍ കി കമീസ്‌, ഖിലേഗാ തോ ദേഖേംഗെ, ലഗ്‌ഭാഗ്‌ ജയ്‌ ഹിന്ദ്‌, ഏക്‌ ചുപ്പി ജഗാഹ്‌ എന്നിവയാണു പ്രധാന കൃതികള്‍.
ഛത്തീസ്‌ഗഡിലെ രാജ്‌നന്ദ്‌ഗാവ്‌ നഗരത്തിലാണ്‌ വിനോദ്‌ കുമാര്‍ ശുക്ലയുടെ ജനനം. 'ലഗ്‌ഭാഗ്‌ ജയ്‌ ഹിന്ദ്‌' ആണ്‌ ആദ്യ കവിതാസമാഹാരം.

Ads by Google
Wednesday 24 Dec 2025 08.33 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW