Wednesday, March 11, 2026 Last Updated 19 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.32 AM

നിക്ഷേപകരെ ആകര്‍ഷിക്കാന്‍ മദ്യനിരോധന നയത്തില്‍നിന്നു പിന്നോട്ട്‌ പോയി ഗുജറാത്ത്‌

ഗാന്ധിനഗര്‍: നിക്ഷേപകരെ ആകര്‍ഷിക്കാന്‍ സമ്പൂര്‍ണ മദ്യനിരോധന നയത്തില്‍നിന്നു പിന്നോട്ട്‌ പോയി ഗുജറാത്ത്‌ സര്‍ക്കാര്‍. എന്നാല്‍ 'ഗിഫ്‌റ്റ്‌ സിറ്റി' എന്നറിയപ്പെടുന്ന ബിസിനസ്‌ മേഖലയില്‍ മാത്രമായിട്ടാകും ഈ ഇളവ്‌ നടപ്പാക്കുക. രൂപീകരണംതൊട്ട്‌ സമ്പൂര്‍ണ മദ്യനിരോധനമുള്ള സംസ്‌ഥാനമാണു ഗുജറാത്ത്‌.
സംസ്‌ഥാനത്തിലെ 'ഗിഫ്‌റ്റ്‌ സിറ്റി' അഥവാ ഗുജറാത്ത്‌ ഇന്റര്‍നാഷണല്‍ ഫിനാന്‍സ്‌ ടെക്‌-സിറ്റി അതിന്റെ 'വൈന്‍ ആന്‍ഡ്‌ ഡൈന്‍' നയം പരിഷ്‌കരിച്ചു.
ഇതോടെ വിപുലീകരിച്ച പ്രദേശങ്ങളില്‍ മദ്യ ഉപഭോഗം അനുവദിച്ചു. ഹോട്ടല്‍ ടെറസുകള്‍, പുല്‍ത്തകിടികള്‍, പൂള്‍സൈഡ്‌ സോണുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നുവെന്ന്‌ ദേശീയ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്‌ ചെയ്‌തു.
ആഗോള സാമ്പത്തിക, ഐടി ഹബ്‌ എന്ന നിലയില്‍ ഗിഫ്‌റ്റ്‌ സിറ്റിയുടെ സ്‌ഥാനം ശക്‌തിപ്പെടുത്തുന്നതിനാണ്‌ വൈന്‍ ആന്‍ഡ്‌ ഡൈന്‍ സൗകര്യം പരിഷ്‌കരിക്കാനുള്ള നീക്കം ലക്ഷ്യമിടുന്നതെന്ന്‌ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു.

Ads by Google
Wednesday 24 Dec 2025 08.32 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW