-->
വില്ലന്‍ വേഷങ്ങളിലൂടെയും സ്റ്റണ്ടുകളിലൂടെയും ഏറെ പേരുകേട്ട നടനാണ് വിദ്യുത് ജംവാള്‍. എന്നാല്‍, ഇത്തവണ അദ്ദേഹം അവതരിപ്പിച്ച സാഹസിക സ്റ്റണ്ട് കാഴ്ചക്കാരെ അമ്പരപ്പിച്ചു. കത്തുന്ന മെഴുകുതിരികളില്‍ നിന്നുള്ള മെഴുക് അദ്ദേഹം നേരിട്ട് മുഖത്ത് ഒഴിക്കുകയായിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.
'പുരാതന കളരി പയറ്റിനെയും യോഗയെയും ആദരിക്കുന്നു, അതിരുകള്‍ മറികടക്കാന്‍ അത് നമ്മെ പ്രാപ്തരാക്കുന്നു. മെഴുകുതിരി മെഴുകും കണ്ണടയ്ക്കലും, യോദ്ധാവിന്റെ ആത്മാവിന്റെ തെളിവ്!' എന്ന അടിക്കുറിപ്പോടെയാണ് വിദ്യുത് ജംവാള്‍ തന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചത്. ഒരു വേദിയില്‍ ഇരിക്കുന്ന വിദ്യുത് ജംവാളില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. പിന്നാലെ അദ്ദേഹം ഒരു പ്രത്യേക രീതിയില്‍ ശരീരം ഇളക്കുന്നു. തുടര്‍ന്ന് തന്റെ മുന്നില്‍ കത്തിച്ച് വച്ച രണ്ട് കൂറ്റന്‍ മെഴുകുതിരിയില്‍ നിന്നും ഉരുകിയ മെഴുക് അടച്ച് പിടിച്ച് കണ്ണിലേക്ക് ഒഴിക്കുന്നു. പിന്നാലെ മെഴുതികുതിരികള്‍ യഥാ സ്ഥാനത്ത് വച്ച ശേഷം അദ്ദേഹം വീണ്ടും ശരീരം പ്രത്യേക രീതിയില്‍ ചലിപ്പിക്കുന്നു. ഈ സമയമത്രയും പശ്ചാത്തലത്തില്‍ ശംഖ് നാദം കേള്‍ക്കാം.
വിദ്യുത് ജംവാളിനൊപ്പം കമാന്റോയില്‍ അഭിനയിച്ച സഹതാരം ആദ ശര്‍മ്മയും വീഡിയോയ്ക്ക് താഴെ കുറിപ്പെഴുതാനെത്തി. വേദിക്ക് തീ കൊളുത്തി. പിന്നാലെ അവനവനെയുമെന്നായിരുന്നു ആദ ശര്‍മ്മയുടെ കുറിപ്പ്. നിരവധി പേര്‍ ഇത് വേദനയെയും സഹിഷ്ണുതയെയും നേരിടാനുള്ള പ്രവര്‍ത്തിയാണെന്ന് കുറിച്ചു. നിരവധി പേര്‍ സഹാസികതയെ അഭിനന്ദിച്ച് എത്തിപ്പോള്‍ ഉരുകിയൊലിക്കുന്ന മെഴുകി കണ്ണിലൊഴുച്ചതിനെ വിമര്‍ശിച്ച് കൊണ്ടും ചിലര്‍ രംഗത്തെത്തി. ഇത്തരം പ്രവര്‍ത്തികള്‍ പലരും അനുകരിക്കാന്‍ സാധ്യതയുണ്ടെന്നായിരുന്നു ചിലരുടെ കുറിപ്പ്.