-->
തിരുവനന്തപുരം: ധനുമാസക്കുളിരില്‍ അനന്തപുരിയില്‍ വീണ്ടും ക്രിക്കറ്റ് ആവേശം. ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ് പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങള്‍ക്കായി ഇരു ടീമുകളും ഇന്നു തിരുവനന്തപുരത്ത് എത്തും.
ലോകജേതാക്കളുടെ പകിട്ടുമായാണ് ടീം ഇന്ത്യ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ വിമാനമിറങ്ങുന്നത്. എതിരാളികളായ സിംഹളനാട്ടിലെ പെണ്‍പുലികളും ഒപ്പമുണ്ടാകും. ദൈവ പുത്രന്റെ പിറവി ലോകം ആഘോഷിക്കുമ്പോള്‍ ഇന്ത്യ, ശ്രീലങ്ക ടീമംഗങ്ങള്‍ അനന്തപുരിയില്‍ ക്രിസ്‌മസ് കൊണ്ടാടും.
അഞ്ച് മത്സര പരമ്പരയിലെ നിര്‍ണായകമായ മൂന്നു മത്സരങ്ങള്‍ക്കാണു കേരളം സാക്ഷ്യം വഹിക്കുന്നത്. കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് ഗ്രീന്‍ഫീല്‍ഡ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തില്‍ 26, 28, 30 തീയതികളിലാണ് മത്സരങ്ങള്‍.
ഇന്നു വൈകിട്ട് 5.40 ന് പ്രത്യേക വിമാനത്തില്‍ എത്തുന്ന ടീമുകള്‍ക്ക് തിരുവനന്തപുരം ഹയാത്ത് റീജന്‍സിയിലാണ് താമസ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാളെ ഉച്ചയ്‌ക്ക് രണ്ടു മുതല്‍ അഞ്ചു വരെ ശ്രീലങ്കന്‍ ടീമും വൈകിട്ട് ആറു മുതല്‍ രാത്രി ഒന്‍പതു വരെ ഇന്ത്യന്‍ ടീമും ഗ്രീന്‍ഫീല്‍ഡ് സ്‌റ്റേഡിയത്തില്‍ പരിശീലനം നടത്തും.
വനിതാ ക്രിക്കറ്റിന് കൂടുതല്‍ പ്രോത്സാഹനവും ജനപങ്കാളിത്തവും ഉറപ്പാക്കുന്നതിനായി കുറഞ്ഞ നിരക്കിലുള്ള ടിക്കറ്റുകളാണ് കേരളാ ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) ക്രമീകരിച്ചിരിക്കുന്നത്.
കാണികളില്‍ സ്‌ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും പ്രത്യേക പരിഗണന നല്‍കുന്നു. 125 രൂപയാണ് ഇവര്‍ക്കുള്ള ടിക്കറ്റ് നിരക്ക്. പൊതുജനങ്ങള്‍ക്ക് 250 രൂപ നിരക്കില്‍ ജനറല്‍ ടിക്കറ്റുകള്‍ ലഭ്യമാകും. ഹോസ്‌പിറ്റാലിറ്റി സീറ്റുകള്‍ക്ക് 3000 രൂപയാണ് നിശ്‌ചയിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു. ബുക്കിങ്ങിനെക്കുറിച്ചറിയാനും മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കാനും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെ വെബ്‌സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദര്‍ശിക്കാം. ക്രിസ്‌മസ് - പുതുവത്സര ആഘോഷങ്ങളുടെ പശ്‌ചാത്തലത്തില്‍ ലോകോത്തര താരങ്ങള്‍ തലസ്‌ഥാനത്ത് എത്തുന്നത് കായിക പ്രേമികള്‍ക്ക് ഇരട്ടി മധുരമാകും.
ലോക ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിന് സ്വന്തം മണ്ണില്‍ മികച്ച പിന്തുണ നല്‍കാന്‍ വന്‍ ജനക്കൂട്ടം സ്‌റ്റേഡിയത്തിലേക്ക് എത്തുമെന്നാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) പ്രതീക്ഷിക്കുന്നത്. വനിതാ ക്രിക്കറ്റിലെ കരുത്തരായ ഇന്ത്യയും ശ്രീലങ്കയും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഗ്രീന്‍ഫീല്‍ഡില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം.
രാജ്യാന്തര സുരക്ഷാ ചട്ടങ്ങള്‍ അനുസരിച്ച് പ്ലാസ്‌റ്റിക് കുപ്പികള്‍, വെള്ളം, ആഹാര പദാര്‍ഥങ്ങള്‍, പടക്കങ്ങള്‍, സിഗരറ്റ്, ലൈറ്റര്‍, തീപ്പെട്ടി, ലഹരി പദാര്‍ഥങ്ങള്‍, ബാഗ്, കുട, ഹെല്‍മെറ്റ്, ക്യാമറ എന്നിവ സ്‌റ്റേഡിയത്തിനുള്ളില്‍ അനുവദി