Saturday, March 14, 2026 Last Updated 0 Min 54 Sec ago English Edition
Todays E paper
Ads by Google
Wednesday 24 Dec 2025 08.28 AM

മാസ്‌റ്റേഴ്‌സ് പ്രീമിയര്‍ ലീഗ്‌ ക്രിക്കറ്റ്‌ 29 മുതല്‍

കോഴിക്കോട്‌: കാലിക്കറ്റ്‌ മാസ്‌റ്റര്‍ ക്രിക്കറ്റേഴ്‌സിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന 8-ാമത്‌ മാസ്‌റ്റര്‍ പ്രീമിയര്‍ ലീഗ്‌ (എം.പി.എല്‍.) ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ വയനാട്‌ സുല്‍ത്താന്‍ ബത്തേരി കൃഷ്‌ണഗിരി ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തില്‍ നടക്കും.
ഈമാസം 29 മുതല്‍ ജനുവരി 04 വരെയാണ്‌ ടൂര്‍ണമെന്റ്‌ നടക്കുന്നതെന്നു സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
29ന്‌ രാവിലെ 10ന്‌ ഐ.സി. ബാലകൃഷ്‌ണന്‍ എം.എല്‍.എ. ഉദ്‌ഘാടനം ചെയ്യും.
കേരള ക്രിക്കറ്റ്‌ ടീം മാനേജര്‍ നാസര്‍ മച്ചാന്‍ മുഖ്യാതിഥിയാകും. 03 വിഭാഗങ്ങളിലായി 15 ടീമുകള്‍ മത്സരിക്കുന്ന മാസ്‌റ്റര്‍ പ്രീമിയര്‍ ലീഗില്‍ സീനിയര്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സണ്‍ഡേ ക്രിക്കറ്റ്‌ ക്ലബ്‌, റണ്ണേഴ്‌സ് അപ്പായ വിജയ ക്രിക്കറ്റ്‌ ക്ലബ്‌, ലെജന്‍ഡ്‌സ് ക്രിക്കറ്റ്‌ ക്ലബ്‌, തങ്ങള്‍സ്‌ ടാഗ്‌ 36, ജുവൈനലെ ക്രിക്കറ്റ്‌ ക്ലബ്‌(ജെ.സി.സി), റോയല്‍സ്‌ ക്രിക്കറ്റ്‌ ക്ലബ്‌, റെയിന്‍ബോ ബൂമേഴ്‌സ്, ദുബായില്‍നിന്നുള്ള ടര്‍ഫ്‌ ക്രിക്കറ്റ്‌ ക്ലബ്‌ ടീമുകളും ജൂനിയര്‍ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ റോയല്‍സ്‌ സിസി ജൂനിയേഴ്‌സ്, റണ്ണര്‍അപ്പായ തങ്ങള്‍സ്‌ ടാഗ്‌ 36 ജൂനിയേഴ്‌സും, ആര്‍18 ജെ.സി.സി, വിജയ സിസി ജൂനിയേഴ്‌സും മത്സരിക്കും.
50 വയസിനു മുകളില്‍ പ്രായമുള്ളവരുടെ സൂപ്പര്‍ സീനിയേഴ്‌സ് വിഭാഗത്തില്‍ സ്‌റ്റീല്‍ ഓസ്‌റ്റീല്‍ ലെജന്‍ഡ്‌സ്, നാസ്‌കോ വിജയ സി സി, തങ്ങള്‍സ്‌ ടാഗ്‌ 36 ടീമുകളും പങ്കെടുക്കും.
ടൂര്‍ണമെന്റ്‌ ദിവസങ്ങളില്‍ മന്ത്രി ഒ.ആര്‍. കേളു, ഐ സി ബാലകൃഷ്‌ണന്‍ എം.എല്‍.എ തുടങ്ങി രാഷ്‌ട്രീയ സമൂഹിക വ്യവസായ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.
ജനുവരി 04 ന്‌ സമാപന ചടങ്ങില്‍ ടി.സിദ്ധിഖ്‌ എം.എല്‍എ, എം.എസ.്‌ നാച്ചുറല്‍ ആയുര്‍വേദിക്‌ ചെയര്‍മാന്‍ അബ്‌ദുസമദ്‌ എന്നിവര്‍ ജേതാക്കള്‍ക്ക്‌ ട്രോഫികള്‍ സമ്മാനിക്കും.
ലോഗോ പ്രകാശനം അബ്‌ദുസമദും കാലിക്കറ്റ്‌ മാസ്‌റ്റര്‍ ക്രിക്കറ്റേഴ്‌സ് പ്രസിഡന്റ്‌ ഫൗസല്‍ ഹസനും ചേര്‍ന്നു നിര്‍വഹിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ കാലിക്കറ്റ്‌ മാസ്‌റ്റര്‍ ക്രിക്കറ്റേഴ്‌സ് പ്രസിഡന്റ്‌ ഫൗസല്‍ ഹസന്‍, ജനറല്‍ സെക്രട്ടറി ബി. വി മെഹ്‌ബൂബ്‌, ട്രഷറര്‍ കെ. അല്‍ത്താഫ്‌, രക്ഷാധികാരി ഒ.മമ്മുദു, മാഷിദ സമദ്‌ എന്നിവര്‍ പങ്കെടുത്തു.

Ads by Google
Wednesday 24 Dec 2025 08.28 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW