-->
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളയില്‍ പ്രതികള്‍ക്ക് രാഷ്ട്രീയ സ്വാധീനമുണ്ടെന്നും അതുകൊണ്ടാണ് തൊണ്ടി മുതല്‍ പ്രത്യേക അന്വേഷണ സംഘത്തിന് ഇപ്പോഴും കണ്ടെത്താന്‍ കഴിയാത്തതെന്നും വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യഥാര്‍ത്ഥ പ്രതികളെ കണ്ടെത്താന്‍ വൈകരുതെന്നും പറഞ്ഞു. ഇതിന് പിന്നിലെ വന്‍ സ്രാവുകളെ വലയിലാക്കാന്‍ താമസിക്കരുതെന്നും പറഞ്ഞു.
ശബരിമല സ്വര്‍ണ്ണക്കടത്തില്‍ രണ്ടു ദേവസ്വംബോര്‍ഡ് പ്രസിഡന്റുമാര്‍ അറസ്റ്റിലായിട്ടും പാര്‍ട്ടി നടപടിയെടുക്കാത്തത് എന്താണെന്നത് ഇപ്പോഴും ദുരൂഹമാണ്. പിടിയിലായവര്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുമെന്ന ഭീതിയാണ് ഇതിന് കാരണം. പ്രതികളുടെ മേല്‍ നടപടിയെടുക്കണമെന്ന് പാര്‍ട്ടിയില്‍ പറഞ്ഞിട്ടും അങ്ങിനെ ചെയ്യാത്തത് ഭയം കൊണ്ടാണ്.. ഇപ്പോഴും ജനങ്ങളുടെ മുന്നില്‍ സംശയം ബാക്കി നില്‍ക്കുകയാണ്.
ഇതുവരെ നടപടി കൈക്കൊള്ളുന്നില്ല എന്നതാണ് പ്രധാനം. താന്‍ പ്രതിപക്ഷ നേതാവായിരുന്ന സമയത്ത് തിരുവനന്തപുരം ക്ഷേത്രങ്ങളിലുള്ള പഴയ ഉരുപ്പടികള്‍ ലേലത്തില്‍ തൂക്കിവില്‍ക്കാന്‍ ശ്രമിച്ചു. അന്ന് ദേവസ്വം പ്രസിഡന്റായിരുന്ന വാസുവിന് കത്തയച്ചു. ഇത് വലിയ മൂല്യമുള്ള പുരാവസ്തുക്കളാണെന്നും നീക്കത്തില്‍ നിന്നും പിന്മാറണമെന്നും പറഞ്ഞു. എന്നിട്ടും മൂമ്പോട്ട് പോയപ്പോള്‍ സഭയ്ക്കകത്തും പുറത്തും എതിര്‍ത്ത് തോല്‍പ്പിച്ചതിനാലാണ് പുരാവസ്തുക്കള്‍ അന്ന് വില്‍ക്കാതിരുന്നതെന്നും പറഞ്ഞു.