-->
തിരുവനന്തപുരം: മുനമ്പത്തെ ജനങ്ങളുടെ പ്രശ്‌നങ്ങളെ പരിഹരിക്കാനുള്ള ബില്ലാണ് വഖഫ് ബില്ലെന്നും ഇവിടെ ചില പാര്‍ട്ടികള്‍ തെറ്റായ പ്രചാരണം നടത്തുന്നുണ്ടെന്നും അത് ജനങ്ങള്‍ തിരിച്ചറിഞ്ഞെന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍.
വഖഫ് ബില്‍ പാര്‍ലമെന്റില്‍ വരുമ്പോള്‍ മുനമ്പത്തെ ജനങ്ങള്‍ക്കൊപ്പം നിന്ന അവരുടെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാക്കുകയായിരുന്നു ഈ സമയത്ത് കോണ്‍ഗ്രസും സിപിഐഎമ്മും ചെയ്യേണ്ടിയിരുന്നത്. മുനമ്പത്തെ ജനത പ്രശ്‌നം നേരിട്ടപ്പോള്‍ ആരാണ് കൂടെ നില്‍ക്കുന്നതെന്നും പാര്‍ലമെന്റില്‍ ആരാണ് നുണ പറയുന്നതെന്നും ജനങ്ങള്‍ ഇപ്പോള്‍ മനസ്സിലാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യാ മുന്നണിയുടെ പ്രീണന രാഷ്ട്രീയം എല്ലാവര്‍ക്കും ബോദ്ധ്യപ്പെട്ടു. ആദ്യം മുതല്‍ എല്ലാവര്‍ക്കും ഒപ്പം നിന്നതും എല്ലാവര്‍ക്കും വേണ്ടി വികസനത്തിന്റെ രാഷ്ട്രീയം ചര്‍ച്ച ചെയ്യുന്നതും ബിജെപിയാണ്. എല്ലാവര്‍ക്കും വേണ്ട വികസനത്തെകുറിച്ച് ചര്‍ച്ച ചെയ്യുന്നതും ബിജെപിയാണ്.
അതുപോലെ തന്നെ കേരളത്തെയും വികസനരാഷ്ട്രീയം ചര്‍ച്ച ചെയ്ത് മുന്നോട്ട് കൊണ്ടുപോകണമെന്നും അതിനായി പ്രയത്‌നിക്കുന്ന പാര്‍ട്ടിയാണ് ബിജെപിയെന്നും പറഞ്ഞു. ചങ്ങനാശ്ശേരി എന്‍എസ്എസില്‍ നേതാക്കളുമായി കൂടിക്കാഴ്ചയ്ക്ക് എത്തിയപ്പോഴായിരുന്നു പ്രതികരണം.