-->
കോഴിക്കോട്: ലൈംഗികാപവാദക്കേസില്‍ പോലീസ് തെരയുന്ന രാഹുല്‍ മാങ്കുട്ടത്തിലിന് ബംഗലുരുവില്‍ സഹായം നല്‍കിയത് മലയാളിയായ ഒരു അഭിഭാഷകയെന്ന് സൂചന. നിയമോപദേശം തേടിയെത്തിയ രാഹുലിന് അഭിഭാഷക സഹായം നല്‍കിയതായാണ് റിപ്പോര്‍ട്ടുകള്‍.
രാഷ്ട്രീയ ബന്ധമുള്ളയാളാണ് ഈ അഭിഭാഷകയെന്നാണ് വിവരം. ബംഗലുരുവില്‍ രാഹുലിന് കര്‍ണാടകത്തില്‍ നിന്നുള്ള ചില രാഷ്ട്രീയക്കാരുടെയും സഹായം കിട്ടിയതായി കരുതുന്നു. കര്‍ണാടകയിലെ ആഡംബര റിസോര്‍ട്ടുകളിലായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ അഭയം തേടിയത്.
പോലീസ് രാഹുലിനെ തപ്പി ഇവിടെയെത്തിയെങ്കിലും അതിന് മുമ്പ് രാഹുല്‍ മുങ്ങിയിരുന്നു. ബംഗലുരുവില്‍ നിന്നും രാഹുല്‍ എവിടേയ്ക്ക് പോയെന്നാണ് ഒരു വിവരവും ഇല്ലാത്തത്. കര്‍ണാടക തമിഴ്‌നാട് അതിര്‍ത്തിയായ ബാഗലൂരില്‍ നിന്നമാണ് രാഹുല്‍ ബംഗലുരുവിലേക്ക് പോയത്. ബംഗലുരിവില്‍ നിന്നും രാഹുല്‍ എവിടേയ്ക്ക് പോയെന്ന് ഒരു വിവരവും ഇല്ലായിരുന്നു.
അന്വേഷണസംഘം ബംഗലുരുവില്‍ തുടരുകയാണ്. ഒമ്പത് ദിവസമായിട്ടും രാഹുലിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. അതിനിടയില്‍ രാഹുല്‍ കാസര്‍ഗോഡ് എത്തിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നെങ്കിലും ഇന്നലെ ഏറെ വൈകിയിട്ടും രാഹുലിനെ കണ്ടെത്താനായിട്ടില്ല. ഇന്ന് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതിയും പരിഗണിക്കുന്നുണ്ട്.