Thursday, March 12, 2026 Last Updated 10 Min 58 Sec ago English Edition
Todays E paper
Ads by Google
Monday 17 Nov 2025 01.45 PM

ബംഗ്ലാദേശ് കലാപക്കേസ് : ബംഗ്‌ളാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരി

uploads/news/2025/11/811318/shake-hasina.jpg

ധാക്ക: ബംഗ്ലാദേശ് കലാപകേസില്‍ മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കുറ്റക്കാരിയെന്ന് കണ്ടെത്തി ധാക്കയിലെ പ്രത്യേക ട്രിബ്യൂണല്‍. ഷെയ്ഖ് ഹസീനയുടെ അഭാവത്തിലായിരുന്നു കേസുകളില്‍ വിചാരണ നടന്നത്. വിദ്യാര്‍ഥി പ്രക്ഷോഭത്തെ ക്രൂരമായി അടിച്ചമര്‍ത്തിയെന്നും മനുഷ്യത്വത്തി നെതിരായ കുറ്റകൃത്യം ചെയ്തുവെന്നുമാണ് കോടതിയുടെ വിലയിരുത്തല്‍.

വധശിക്ഷ വരെ കിട്ടാന്‍ സാധ്യതയുള്ള വകുപ്പുകളാണ് ഹസീനയ്ക്ക് എതിരെ ചുമത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 15 വരെ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം അടിച്ചമര്‍ത്തിയതുമായി ബന്ധപ്പെട്ടാണ് ഷെയ്ഖ് ഹസീനയ്‌ക്കെതിരെ കേസെടുത്തിട്ടുള്ളത്. കൂട്ടക്കൊല, പീഡന തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഹസീനയ്‌ക്കെതിരെ ചുമത്തിയിട്ടുള്ളത്. പ്രതിഷേധക്കാര്‍ക്ക് നേരെ ഗുരുതരമായി പരിക്കേല്പ്പിക്കുന്ന മാരകായുധങ്ങള്‍ ഉപയോഗിച്ചു. വിദ്യാര്‍ഥികള്‍ക്ക് എതിരായ വെടിവെപ്പിനെ കുറിച്ചു ഹസീനക്ക് അറിയാമായിരുന്നു.

മുന്‍ ആഭ്യന്തരമന്ത്രി അസദുസ്മാന്‍ ഖാന്‍ കമല്‍, പൊലീസ് ഐജി ചൗധരി അബ്ദുല്ല അല്‍ മാമുന്‍ എന്നിവരുള്‍പ്പെടെ മൂന്ന് പ്രതികളാണുള്ളത്. ബംഗ്ലാദേശില്‍ പ്രക്ഷോഭം ഉണ്ടായതിനെ തുടര്‍ന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. രാജ്യത്തിന്റെ ചരിത്രത്തിലാദ്യമായി വിചാരണ ടിവിയിലൂടെ സംപ്രേഷണം ചെയ്യുകയും ചെയ്തിരുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW