-->
മലയാളികള്‍ക്ക് സുപരിചിതരാണ് ബഷീര്‍ ബഷിയും കുടുംബവും. സോഷ്യല്‍ മീഡിയയിലെ താരങ്ങളാണ് ബഷിയും രണ്ടു ഭാര്യമാരും. അതുകൊണ്ട് തന്നെ ഇവരുടെ ജീവിതം എപ്പോഴും ചര്‍ച്ചകളില്‍ നിറയാറുണ്ട്. തങ്ങളുടെ യൂട്യൂബ് ചാനലുകളിലൂടെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും മൂവരും പങ്കുവെക്കാറുമുണ്ട്.
ഇപ്പോഴിതാ, മറ്റൊരു സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് ബഷീര്‍ ബഷി. ആദ്യ ഭാര്യ സുഹാനയും ബഷീറും പതിനാറാം വിവാഹവാര്‍ഷികം ആഘോഷിക്കുകയാണ് ഇന്ന്. ഇതിന്റെ സന്തോഷം പങ്കിട്ടിരിക്കുകയാണ് താരം.' എന്റെ സ്‌നേഹത്തിന് പതിനാറാം വിവാഹവാര്‍ഷികാശംസകള്‍! പതിനാറ് വര്‍ഷത്തെ ഒരുമ, ചിരി, വെല്ലുവിളികള്‍, സ്വപ്‌നങ്ങള്‍- എനിക്ക് നിന്നെ വീണ്ടും വീണ്ടും വേണം' , എന്നാണ് ബഷീര്‍ ബഷി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.സുഹാനയ്ക്ക് ഒപ്പമുള്ള ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. നിരവധിപേരാണ് ഇരുവര്‍ക്കും ആശംസകള്‍ നേരുന്നത്.
' നമ്മുടെ വിവാഹത്തിന്റെ മധുരമായ 16 വര്‍ഷങ്ങള്‍! എല്ലാ ഉയര്‍ച്ച താഴ്ചകളിലും ഒരു കാര്യം അതേപടി നിലനില്‍ക്കുന്നു. നീ എന്റെ അരികിലുണ്ടെങ്കില്‍ ജീവിതം കൂടുതല്‍ മികച്ചതാകുന്നു. വിവാഹവാര്‍ഷികാശംസകള്‍ ബഷി' , എന്നാണ് സുഹാനയുടെ കുറിപ്പ്.
ആരാധകര്‍ അത്ഭുതത്തോടെ കാണുന്ന ദാമ്പത്യമാണ് ബഷീറിന്റെയും സുഹാനയുടെയും. ബഷീര്‍ ജീവിതത്തിലേക്ക് മഷൂറയെ കൂടെ കൊണ്ടുവരാന്‍ തീരുമാനിച്ചപ്പോള്‍ ശക്തമായ പിന്തുണ നല്‍കി കൂടെ നിന്നത് സുഹാനയാണ്. അതുകൊണ്ട് തന്നെ വളരെ പ്രത്യേകതയുള്ള ദാമ്പത്യ ജീവിതമായാണ് ആരാധകര്‍ ഇവരുടെ ദാമ്പത്യത്തെ കാണുന്നത്.