Saturday, March 14, 2026 Last Updated 24 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.19 AM

ന്യൂസിലന്‍ഡിന്‌ പരമ്പര (2-0)

uploads/news/2025/12/817327/1.jpg

മൗണ്ട്‌ മാന്‍ഗന്യൂയി: വെസ്‌റ്റിന്‍ഡീസിനെതിരായ മൂന്നു മത്സര ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പര ന്യൂസിലന്‍ഡിന്‌. മൂന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റില്‍ 323 റണ്ണിന്റെ വമ്പന്‍ ജയം കുറിച്ചാണ്‌ കിവികളുടെ നേട്ടം. പരമ്പരയിലെ ആദ്യമത്സരം സമനിലയില്‍ അവസാനിച്ചപ്പോള്‍ രണ്ടാം മത്സരം ഒന്‍പത്‌ വിക്കറ്റിന്‌ ന്യൂസിലന്‍ഡ്‌ സ്വന്തമാക്കി.
സ്‌കോര്‍ ബോര്‍ഡ്‌ ചുരുക്കത്തില്‍: ന്യൂസിലന്‍ഡ്‌- ഒന്നാം ഇന്നിങ്‌സ്: എട്ടു വിക്കറ്റിന്‌ 575 ഡിക്ല, രണ്ടാം ഇന്നിങ്‌സ്: രണ്ടു വിക്കറ്റിന്‌ 306 ഡിക്ല. വെസ്‌റ്റിന്‍ഡീസ്‌- ഒന്നാം ഇന്നിങ്‌സ്: 420, രണ്ടാം ഇന്നിങ്‌സ്: 138.
420 റണ്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റേന്തിയ വെസ്‌റ്റിന്‍ഡീസ്‌ അവസാനദിനം 138 റണ്ണിന്‌ എല്ലാവരും പുറത്തായി. വിക്കറ്റ്‌ നഷ്‌ടംകൂടാതെ 43 റണ്ണെന്ന നിലയിലാണ്‌ ഇന്നലെ വിന്‍ഡീസ്‌ ബാറ്റിങ്‌ പുനരാരംഭിച്ചത്‌.
സമനില ലക്ഷ്യമിട്ടു കളത്തിലിറങ്ങിയ അതിഥികളെ ജേക്കബ്‌ ഡഫിയും അജാസ്‌ പട്ടേലും ചേര്‍ന്ന്‌ നിലംപരിശാക്കി. ഡഫി 22.3 ഓവറില്‍ 10 മെയ്‌ഡനടക്കം 42 റണ്‍ വഴങ്ങി അഞ്ചുവിക്കറ്റ്‌ വീഴ്‌ത്തിയപ്പോള്‍ അജാസ്‌ പട്ടേല്‍ മൂന്നു വിക്കറ്റുമായി ഉറച്ച പിന്തുണ നല്‍കി. ?െന്‍ ഫിലിപ്‌സും രചിന്‍ രവീന്ദ്രയും ഓരോ ഇരകളെ കണ്ടെത്തി.
തലേന്ന്‌ 37 റണ്ണുമായി ക്രീസിലുണ്ടായിരുന്ന ബ്രാന്‍ഡന്‍ കിങ്ങിനെ ?െന്‍ ഫിലിപ്‌സിന്റെ കൈകളിലെത്തിച്ച്‌ ജേക്കബ്‌ ഡഫി വെസ്‌റ്റിന്‍ഡീസിന്റെ തകര്‍ച്ചയ്‌ക്കു തുടക്കമിട്ടു. പുറത്താകും മുമ്പ്‌ 86 പന്തില്‍ 13 ഫോറടക്കം 67 റണ്ണടിക്കാന്‍ കിങ്ങിനായി.
ടീം സ്‌കോര്‍ 87-ല്‍ ആദ്യ വിക്കറ്റ്‌ നഷ്‌ടമായ വിന്‍ഡീസ്‌ പിന്നീട്‌ അവിശ്വസനീയമായി തകര്‍ന്നടിയുകയായിരുന്നു. ഇതേ സ്‌കോറില്‍ സഹ ഓപ്പണര്‍ ജോണ്‍ കാംപ്‌ബെലിനെ അജാസ്‌ പട്ടേല്‍ കൂടാരം കയറ്റി. ഫിലിപ്‌സ് ക്യാച്ചെടുത്തു. 16 റണ്ണായിരുന്നു കാംപ്‌ബെലിന്റെ സംഭാവന. ഡഫിയും പട്ടേലും ചേര്‍ന്ന്‌ മധ്യനിരയെ കടപുഴക്കി. ടീം സ്‌കോര്‍ 88-ല്‍ കാവെം ഹോഡ്‌ജ് (പൂജ്യം), ഷായ്‌ ഹോപ്‌ (മൂന്ന്‌) എന്നിവരെ പട്ടേലും അലിക്‌ അത്തനാസി (രണ്ട്‌), ജസ്‌റ്റിന്‍ ഗ്രീവ്‌സ് (പൂജ്യം), ക്യാപ്‌റ്റന്‍ റോസ്‌റ്റണ്‍ ചെയ്‌സ് (അഞ്ച്‌) എന്നിവരെ ഡഫിയും മടക്കി.
കെമാര്‍ റോച്ചി (നാല്‌)ന്റെ കുറ്റി ഫിലിപ്‌സ് പിഴുതപ്പോള്‍ ആന്‍ഡേഴ്‌സണ്‍ ഫിലിപ്പിനെ രചിന്‍ രവീന്ദ്ര ലെഗ്‌ ബിഫോറാക്കി. ജയ്‌ഡല്‍ സീല്‍സിന്റെ പ്രതിരോധം തകര്‍ത്ത്‌ ഡഫി വിന്‍ഡീസ്‌ ഇന്നിങ്‌സിന്‌ അവസാനം കുറിച്ചു. 90 പന്തില്‍ 15 റണ്ണുമായി വിക്കറ്റ്‌ കീപ്പര്‍ ബാറ്റര്‍ ടെവിന്‍ ഇംലാഷ്‌ കീഴടങ്ങാതെ ചെറുത്തുനിന്നു.
ആദ്യ ഇന്നിങ്‌സില്‍ ഇരട്ട സെഞ്ചുറി (227)യും രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി (100)യും നേടിയ ന്യൂസിലന്‍ഡ്‌ ഓപ്പണര്‍ ഡെവണ്‍ കോണ്‍വെ മത്സരത്തിലെ താരമായി. മൂന്നു മത്സരങ്ങളില്‍നിന്ന്‌ 23 വിക്കറ്റും 42 റണ്ണും നേടിയ ജേക്കബ്‌ ഡഫിയാണ്‌ പരമ്പരയിലെ താരം.

Ads by Google
Tuesday 23 Dec 2025 08.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW