Saturday, March 14, 2026 Last Updated 21 Min 53 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.19 AM

കേരളം ചാമ്പ്യന്മാര്‍

uploads/news/2025/12/817326/3.jpg

ഭോപ്പാല്‍: 69-ാമത്‌ ദേശീയ സ്‌കൂള്‍ ഗെയിംസ്‌ വനിതാ അണ്ടര്‍ 14 ബാസ്‌കറ്റ്‌ബോളില്‍ കേരളം ചാമ്പ്യന്മാര്‍. മധ്യപ്രദേശിനെ പരാജയപ്പെടുത്തിയാണ്‌ കേരളം ചരിത്രമെഴുതിയത്‌. 46-25 എന്ന സ്‌കോറിനാണ്‌ കേരളത്തിന്റെ ജയം.
മധ്യപ്രദേശിലെ ഷാഹ്‌ദോളിലാണ്‌ ഗെയിംസ്‌ നടന്നത്‌. സെമിഫൈനലില്‍ കരുത്തരായ തമിഴ്‌നാടിനെ 67-52 ന്‌ തോല്‍പ്പിച്ചാണ്‌ കേരളം കലാശപ്പോരിന്‌ യോഗ്യരായത്‌. ഫൈനലില്‍ കേരളത്തിനു വേണ്ടി കെ. അക്ഷര 18 പോയിന്റുമായി ടോപ്‌ സ്‌കോററായി. ടി. ലക്ഷ്‌മി(13), അന്ന മറിയം രതീഷ്‌(എട്ട്‌), അലീന അല്‍ഫോന്‍സ്‌ എയ്‌ഞ്ചല്‍ (ആറ്‌) എന്നിവരും തിളങ്ങി. ടി. ലക്ഷ്‌മി, അലീന അല്‍ഫോന്‍സ്‌ ഏയ്‌ഞ്ചല്‍, കെ. അക്ഷര, കെ. ധ്രുവ (പ്ര?വിഡന്‍സ്‌, എച്ച്‌.എസ്‌.എസ്‌. കോഴിക്കോട്‌), അന്ന മറിയം രതീഷ്‌, ജസ്‌റ്റീന ജോസഫ്‌ (മൗണ്ട്‌ കാര്‍മല്‍ എച്ച്‌.എസ്‌.എസ്‌, കഞ്ഞിക്കുഴി, കോട്ടയം) ആര്‍. ദക്ഷിണ, പൂജ ബൈജു (സെന്റ്‌ ആന്റണീസ്‌ ആലപ്പുഴ), ബ്രിസ ബിജു, ദിയ രാധാകൃഷ്‌ണന്‍ (സെന്റ്‌ തെരേസാസ്‌, എറണാകുളം), മെലിസ സഖറിയ (സില്‍വര്‍ ഹില്‍ എച്ച്‌.എസ്‌.എസ്‌, കോഴിക്കോട്‌), നൈസ ഫാത്തിമ (എസ്‌.എം.വി.എച്ച്‌.എസ്‌.എസ്‌, മലപ്പുറം) എന്നിവരായിരുന്നു ടീമംഗങ്ങള്‍.
പരിശീലകന്‍: അതുല്‍ കൃഷ്‌ണന്‍ (കോഴിക്കോട്‌). മാനേജര്‍: അമല ജോണ്‍ (സെന്റ്‌ മേരീസ്‌ എച്ച്‌.എസ്‌.എസ്‌, എടൂര്‍, കണ്ണൂര്‍.

Ads by Google
Tuesday 23 Dec 2025 08.19 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW