Saturday, March 14, 2026 Last Updated 25 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.18 AM

കാര്യവട്ടത്തെ ടിക്കറ്റ്‌ നിരക്ക്‌ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഇന്ത്യ-ശ്രീലങ്ക വനിതാ ട്വന്റി-20 ക്രിക്കറ്റ്‌ പരമ്പരയിലെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ്‌ സ്‌റ്റേഡിയത്തില്‍ നടക്കുന്ന അവസാന മൂന്ന്‌ മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ്‌ നിരക്കുകള്‍ പ്രഖ്യാപിച്ചു. വനിതകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും 125 രൂപയും ജനറല്‍ ടിക്കറ്റിന്‌ 250 രൂപയും ഹോസ്‌പിറ്റാലിറ്റി സീറ്റുകള്‍ക്ക്‌ 3,000 രൂപയുമാണ്‌ നിരക്ക്‌.
ടിക്കറ്റ്‌ ബുക്കിങ്ങിനെക്കുറിച്ചറിയാനും മാര്‍ഗനിര്‍ദേശങ്ങള്‍ മനസിലാക്കാനും കേരളാ ക്രിക്കറ്റ്‌ അസോസിയേഷന്റെ വെബ്‌സൈറ്റും സാമൂഹിക മാധ്യമ പേജുകളും സന്ദര്‍ശിക്കണം. അഞ്ചു മത്സര പരമ്പരയിലെ കാര്യവട്ടം ആതിഥേയരാകുന്ന മൂന്നു കളികള്‍ ഈമാസം 26, 28, 30 തീയതികളിലാണ്‌.
പരമ്പരയിലെ ആദ്യ രണ്ടുകളികള്‍ വിശാഖപട്ടണത്താണ്‌ നടക്കുന്നത്‌. കഴിഞ്ഞ 21 ന്‌ നടന്ന ആദ്യമത്സരം ഇന്ത്യ എട്ടുവിക്കറ്റിനു ജയിച്ചിരുന്നു. ഇന്നു രാത്രി ഏഴിനാണ്‌ രണ്ടാം മത്സരം. ഇതിനുശേഷം 24-ന്‌ ഇരു ടീമുകളും തിരുവനന്തപുരത്ത്‌ എത്തും.

Ads by Google
Tuesday 23 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW