Wednesday, March 11, 2026 Last Updated 19 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 23 Dec 2025 08.18 AM

ദുരഭിമാനക്കൊല കര്‍ണാടകയില്‍ ഗര്‍ഭിണിയെ പിതാവ്‌ കൊലപ്പെടുത്തി

uploads/news/2025/12/817324/1.jpg

ഹുബ്ബള്ളി: കര്‍ണാടകയിലെ ഹുബ്ബള്ളിയില്‍ ഗര്‍ഭിണിയായ യുവതിയെ സ്വന്തം പിതാവ്‌ കൊലപ്പെടുത്തി. മറ്റൊരു സമുദായത്തിലെ യുവാവിനെ വിവാഹം കഴിച്ചതാണ്‌ കൊലപാതകത്തിനു കാരണമെന്നു പോലീസ്‌ പറഞ്ഞു. ഇനാം വീരപുര ഗ്രാമത്തില്‍ ഞായറാഴ്‌ച വൈകിട്ടായിരുന്നു സംഭവം. മന്യ പാട്ടീല്‍ എന്ന യുവതിയെ പിതാവ്‌ പ്രകാശ്‌ ഇരുമ്പ്‌ വടികൊണ്ട്‌ ആക്രമിക്കുകയായിരുന്നു. തടയാന്‍ ശ്രമിച്ച ഭര്‍ത്താവ്‌ വിവേകാനന്ദയുടെ വീട്ടുകാരെയും ആക്രമിച്ചു. മന്യയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രി വൈകി മരിച്ചു. അടിയേറ്റ്‌ യുവതിയുടെ ഭര്‍തൃമാതാവും ചികിത്സയിലാണ്‌.
യുവതിയുടെ കുടുംബത്തില്‍നിന്നുള്ള ഭീഷണിയെത്തുടര്‍ന്ന്‌ ദമ്പതികള്‍ പോലീസ്‌ സംരക്ഷണം തേടിയിരുന്നു. അധികൃതര്‍ നടത്തിയ ഒത്തുതീര്‍പ്പിനെത്തുടര്‍ന്നാണ്‌ ഏതാനും ദിവസം മുമ്പ്‌ ദമ്പതികള്‍ ഗ്രാമത്തില്‍ മടങ്ങിയെത്തിയത്‌. കൊല്ലപ്പെട്ട യുവതിയുടെ പിതാവടക്കം മൂന്നുപേരെ േപാലീസ്‌ അറസ്‌റ്റ്‌ ചെയ്‌തു. പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്‌.

Ads by Google
Tuesday 23 Dec 2025 08.18 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW