-->
ബോളിവുഡില്‍ ഒരുകാലത്ത് മുൻനിര നായികയായിരുന്നു ഇഷ ഡിയോള്‍. സിനിമകള്‍ വാരിവലിച്ച് ചെയ്‍തില്ലെങ്കിലും മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസ്സ് കീഴടക്കാന്‍ ഹേമമാലിനി-ധര്‍മ്മേന്ദ്രയുടെ മകള്‍ ഇഷയ്ക്ക് കഴിഞ്ഞു. ഒട്ടേറെ ഹിറ്റുകളും സ്വന്തമാക്കിയ താരം കോയ് മേരെ ദില്‍ സെ പൂഛെ എന്ന സിനിമയിലൂടെയാണ് വെള്ളിത്തിരിയിലെത്തിയത്. എന്നാല്‍ കുറച്ചു നാളുകളായി താരം സിനിമയില്‍ നിന്ന് അകന്നു നില്‍ക്കുകയാണ്. പക്ഷേ സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളും താരം പങ്കിടാറുണ്ട്.
ഇപ്പോഴിതാ ഡാര്‍ക്ക് ഗ്രേ ലെഹങ്ക സെറ്റില്‍ ഹോളിവുഡ് രാജകുമാരിയെപ്പോലെ തിളങ്ങുകയാണ് താരം. ഫ്ലാപ്പ് ക്രോപ്പ് ടോപ്പിനൊപ്പം സീക്വിൻ-ഓൺ-ജാലി ലെഹങ്ക സെറ്റാണ് താരം ധരിച്ചിരിക്കുന്നത്. കട്ട്‌ന, ക്രിസ്റ്റൽ, സീക്വിൻ, പേൾ ഹാൻഡ്‌വർക്ക് എന്നിവയാൽ അലങ്കരിച്ച സ്കള്‍പ്പ്റ്റഡ് ഫ്ലാപ്പ് ക്രോപ്പ് ടോപ്പാണ് ഈ ലെഹങ്കയുടെ ഹൈലൈറ്റ്. ഇതിലെ നെറ്റ് ബേസിന്റെ അതിമനോഹരമായ ചാരുത ലെഹങ്കയ്ക്ക് ഒരു അഭൗതിക ആകർഷണം നൽകുന്നുണ്ട്. ഒപ്പം മാച്ചിംഗ് ഓര്‍ണമെന്റ്സ് കൂടിയായപ്പോള്‍ താരത്തിന്റെ ലുക്കിന് ഇരട്ടി ആകര്‍ഷണീയതയായി.