-->
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ മമ്മൂട്ടിയുടെ പിന്‍ഗാമിയായി മലയാള സിനിമയിലേക്കെത്തിയെങ്കിലും ആദ്യ സിനിമയിലൂടെ തന്നെ തന്റേതായ ഒരു സ്ഥാനം നേടിയ താരപുത്രനാണ് ദുല്‍ഖര്‍ സല്‍മാന്‍. പിന്നീടിങ്ങോട്ട് ദുല്‍ഖറെന്ന അഭിനേതാവിന്റെ പകര്‍ന്നാട്ടങ്ങള്‍ പ്രേക്ഷകര്‍ കണ്ടു, ആസ്വദിച്ചു, അത്ഭുതപ്പെട്ടു. വര്‍ഷങ്ങള്‍ക്കിപ്പുറം മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം പ്രശസ്തിയും പ്രശംസയും നേടിയാണ് ദുല്‍ഖറെന്ന അഭിനേതാവ് വളര്‍ന്നിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ പങ്കാളിയായ അമാലിന് വിവാഹവാർഷികാശംസകൾ നേരുകയാണ് ദുൽഖർ സൽമാൻ. 14 വര്‍ഷമായുള്ള തങ്ങളുടെ ദാമ്പത്യത്തിന്റെ മനോഹാരിതയും അമാലിന്റെ മറുപാതിയായതിന്റെ സന്തോഷവുമാണ് ദുല്‍ഖര്‍ കുറിക്കുന്നത്.
‘‘14 വർഷം മുമ്പ് ഇന്ന്, രണ്ടുവ്യത്യസ്ത വീടുകളിൽനിന്നുള്ള വ്യത്യസ്ത വ്യക്തികളായ രണ്ടുപേർ, നവദമ്പതികളായി ഒരു വേദിയിൽ ഒരുമിച്ചു നിന്നു. പേടിയും പ്രത്യാശയോടും വരാനിരിക്കുന്നതിൽ ആവേശഭരിതരുമായി. ഇന്ന് ഞങ്ങൾ മനോഹരമായൊരു വീടും ജീവിതവും ഒന്നിച്ച് കെട്ടിപ്പടുത്തു, അതും ജീവിതത്തിലെ വലിയ അനുഗ്രഹത്തോടൊപ്പം. ഇപ്പോൾ ഞങ്ങൾ കരിയറിലും വീട്ടിലും തനിച്ചും കൂട്ടായും സ്വപ്‌നങ്ങളെ പിന്തുടരുകയാണ്...
നിന്റെ മറുപാതിയായതിൽ ഞാൻ അനുഗ്രഹീതനും നന്ദിയുള്ളവനും അഭിമാനമുള്ളവനുമാണ്. ലോകമനുവദിക്കുന്ന കാലത്തോളം നീയെന്റെ നല്ലപാതിയായിരിക്കും. എന്റെ പ്രാണന് 14-ാം വിവാഹവാർഷികാശംസകൾ. ഞാൻ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു...’’ ദുൽഖർ കുറിച്ചു. മനോഹരമായ കുറിപ്പും ചിത്രങ്ങളും പങ്കുവെച്ചുകൊണ്ടാണ് ദുൽഖറിന്റെ ആശംസ. ആരാധകരും സഹതാരങ്ങളുമടക്കം നിരവധി പേരാണ് താരദമ്പതിമാര്‍ക്ക് ആശംസകളും സ്നേഹവും കമന്റുകളില്‍ കൂടി കുറിച്ചിരിക്കുന്നത്. ‘സൽ മാന്‍...& സൽ വിമണ്‍... ഹാപ്പി ആനിവേഴ്സറി എന്നാണ് രമേഷ് പിഷാരടി നല്‍കിയിരിക്കുന്ന കമന്റ്. 2011 ഡിസംബർ 22-നാണ് ആർക്കിടെക്ടായ അമാലിനെ ദുൽഖർ വിവാഹംചെയ്തത്. 2017-ൽ ഇരുവർക്കും മറിയം എന്ന പെൺകുഞ്ഞ് ജനിച്ചു.