-->
ബെംഗളൂരു: ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമെന്ന കാരണത്താല്‍ പൊതുസ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നതിന് കര്‍ണാടകത്തില്‍ വിലക്ക്. പ്രാവുകളുടെ കാഷ്ഠം, തൂവലുകള്‍ എന്നിവ ഗുരുതര രോഗങ്ങളുണ്ടാകാന്‍ കാരണമാകുമെന്ന് ആരോഗ്യവകുപ്പ് ഇറക്കിയ ഔദ്യോഗിക കുറിപ്പില്‍ ചൂണ്ടിക്കാട്ടി.
ബെംഗളൂരു കോര്‍പ്പറേഷന്‍ (ഗ്രേറ്റര്‍ ബെംഗളൂരു അതോറിറ്റി) ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ എല്ലാ നഗരസഭകളും ഇതിനുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശിച്ചു. പൊതുജനങ്ങള്‍ക്ക് ശല്യമോ ആരോഗ്യ പ്രശ്‌നമോ ഉണ്ടാകുന്ന സ്ഥലങ്ങളില്‍ പ്രാവുകളെ തീറ്റുന്നത് പൂര്‍ണമായി നിരോധിക്കാന്‍ നിര്‍ദ്ദേശിച്ചു.