-->
കൊല്‍ക്കത്ത: ബി.ജെ.പിയുടെ കണ്ണിലൂടെ ആര്‍.എസ്.എസിനെ കാണുന്നത് വലിയ തെറ്റാണെന്ന് ആര്‍.എസ്.എസ്. തലവന്‍ മോഹന്‍ ഭാഗവത്.
സ്വയം സേവക സംഘത്തിന് രാഷ്‌ട്രീയ അജന്‍ഡയില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കൊല്‍ക്കത്തയില്‍ സംഘടിപ്പിച്ച 'ആര്‍.എസ്.എസ്. 100 വ്യാഖ്യാന്‍ മാല' എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പലരും ആര്‍.എസ്.എസിനെ ബി.ജെ.പിയുടെ ലെന്‍സിലൂടെയാണ് നോക്കിക്കാണുന്നത്. ഇതു വലിയൊരു തെറ്റാണെന്നും അത്തരം താരതമ്യങ്ങള്‍ സംഘടനയെ മനസിലാക്കാന്‍ സഹായിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എസ്.എസിനെ വെറുമൊരു സേവന സംഘടനയായി മാത്രം കാണുന്നതും ശരിയല്ല. 100 വര്‍ഷത്തെ സംഘടനയുടെ യാത്ര കേവലം രാഷ്‌ട്രീയമോ സേവനമോ മാത്രമല്ലെന്നും മോഹന്‍ ഭാഗവത് ചൂണ്ടിക്കാട്ടി.
ആര്‍.എസ്.എസിന്റെ നൂറാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സിലിഗുരിയില്‍ നടന്ന സമ്മേളനത്തിലും മോഹന്‍ ഭാഗവത് പങ്കെടുത്തു.