Thursday, March 12, 2026 Last Updated 46 Min 18 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.07 AM

26 മുതല്‍ ട്രെയിന്‍ യാത്രാനിരക്ക്‌ കൂടും

ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രാനിരക്കുകള്‍ വര്‍ധിപ്പിച്ച്‌ റെയില്‍വേ. വര്‍ധിപ്പിച്ച നിരക്കുകള്‍ 26നു പ്രാബല്യത്തില്‍ വരും. സബര്‍ബന്‍ ട്രെയിന്‍ യാത്രയ്‌ക്കുള്ള നിരക്ക്‌ വര്‍ധിപ്പിച്ചിട്ടില്ലെങ്കിലും ദീര്‍ഘദൂര യാത്രകള്‍ക്കു ചെലവു കൂടും.
215 കിലോമീറ്റര്‍ വരെയുള്ള ജനറല്‍ക്ല ാസ്‌ ടിക്കറ്റുകളുടെ നിരക്കില്‍ മാറ്റമില്ല. 215 കിലോമീറ്ററിനു മുകളില്‍ ഓരോ കിലോമീറ്ററിനും ഒരു പൈസ വീതം അധികമായി ഈടാക്കും. മെയില്‍/എക്‌സ്‌പ്രസ്‌ ട്രെയിനുകളില്‍ നോണ്‍ എ.സി. കോച്ചുകളില്‍ കിലോമീറ്ററിനു രണ്ടു പൈസ വീതം കൂട്ടും. എ.സി. കോച്ചുകളിലെ യാത്രാനിരക്കും കിലോമീറ്ററിന്‌ രണ്ടു പൈസ വര്‍ധിപ്പിച്ചു. പുതിയ നിരക്ക്‌ നിലവില്‍ വരുന്നതോടെ നോണ്‍ എ.സി. കോച്ചുകളിലെ 500 കിലോമീറ്റര്‍ യാത്രയ്‌ക്ക്‌ 10 രൂപ കൂടുതല്‍ ചെലവ്‌ വരും. നിരക്കുവര്‍ധനയിലൂടെ റെയില്‍വേയുടെ വരുമാനം പ്രതിവര്‍ഷം 600 കോടി രൂപ വര്‍ധിക്കുമെന്നാണു കരുതുന്നത്‌. മാനവശേഷിയും വര്‍ധിപ്പിക്കുകയാണ്‌. ശമ്പളച്ചെലവ്‌ 1,15,000 കോടി രൂപയായും പെന്‍ഷന്‍ ചെലവ്‌ 60,000 കോടിയായും വര്‍ധിച്ചു. 2024-25 സാമ്പത്തിക വര്‍ഷം പ്രവര്‍ത്തനച്ചെലവ്‌ 2,63,000 കോടി രൂപയായി വര്‍ധിച്ചു. ഈ സാഹചര്യത്തിലാണു ചരക്കുകൂലിയും യാത്രക്കൂലിയും വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്‌.

Ads by Google
Monday 22 Dec 2025 09.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW