-->
മുംബൈ: മഹാരാഷ്‌ട്രയിലെ തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പി. തരംഗം. 288 സീറ്റുകളുള്ള മഹാരാഷ്‌ട്ര നഗര്‍ പരിഷത്ത് തെരഞ്ഞെടുപ്പില്‍ ബി.ജെ.പി. 129 സീറ്റുകള്‍ നേടി. സഖ്യ കക്ഷികളായ ശിവസേന(ഷിന്‍ഡെ) 59 സീറ്റുകളിലും എന്‍.സി.പി. അജിത് പവാര്‍ ഗ്രൂപ്പ് 37 സീറ്റുകളിലും വിജയിച്ചു. പ്രതിപക്ഷത്ത് കോണ്‍ഗ്രസ്(32), എന്‍.സി.പി- ശരദ് പവാര്‍(9), ശിവസേന-യു.ബി.ടി(8) എന്നിങ്ങനെയാണു കക്ഷിനില.
തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്‍.ഡി.എയുടെ വിജയത്തിന് സഹായിച്ചതായി പ്രതിപക്ഷം ആരോപിച്ചു. സംസ്‌ഥാനത്തെ 264 മുനിസിപ്പല്‍ കൗണ്‍സിലുകളിലേക്കും നഗര്‍ പഞ്ചായത്തുകളിലേക്കുമുള്ള തെരഞ്ഞെടുപ്പ് ഏകദേശം ഒരു ദശകത്തിന് ശേഷമാണു നടന്നത്. 52 നഗര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്‌ഥാനം ബി.ജെ.പി. ഉറപ്പാക്കിയിട്ടുണ്ട്.
ശിവസേന -ഷിന്‍ഡെ(22), എന്‍.സി.പി-അജിത് പവാര്‍(13), കോണ്‍ഗ്രസ്(9) പ്രസിഡന്റ് സ്‌ഥാനങ്ങള്‍ ഉറപ്പാക്കി. കണ്‍കാവ്ലി മുനിസിപ്പല്‍ ഭരണം നഷ്‌ടമായത് ബി.ജെ.പിക്ക് തിരിച്ചടിയായി. ശിവസേന- യു.ബി.ടിയാണ് ഇവിടെ ജയിച്ചത്.