-->
ന്യൂഡല്‍ഹി: വടക്കേ ഇന്ത്യയില്‍ അനുഭവപ്പെടുന്ന കനത്ത മൂടല്‍ മഞ്ഞ് വ്യോമ, റെയില്‍ ഗതാഗതത്തെ സാരമായി ബാധിച്ചു. കടുത്ത മൂടല്‍മഞ്ഞു കാരണം ഡല്‍ഹി വിമാനത്താവളത്തില്‍ ഇതുവരെ 97 വിമാനങ്ങള്‍ റദ്ദാക്കി.
200-ല്‍ അധികം വിമാനങ്ങള്‍ വൈകി. പ്രതികൂല കാലാവസ്‌ഥയും മൂടല്‍മഞ്ഞും കാരണം വടക്കന്‍ റെയില്‍വേ സര്‍വീസ് നടത്തുന്ന അന്‍പതിലധികം ട്രെയിനുകള്‍ വൈകി. വടക്കേ ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ മൂടല്‍മഞ്ഞ് ദൃശ്യപരതയെ ബാധിക്കുമെന്നും തെരഞ്ഞെടുത്ത വിമാനത്താവളങ്ങളിലെ വൈമാനിക പ്രവര്‍ത്തനങ്ങളില്‍ കാലതാമസമോ മാറ്റങ്ങളോ ഉണ്ടാകാമെന്നും എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എ.എ.ഐ.) മുന്നറിയിപ്പ് നല്‍കി.