-->
വിശാഖപട്ടണം: ശ്രീലങ്കന്‍ വനിതകള്‍ക്കെതിരായ ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം.
ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്കന്‍ വനിതകള്‍ ആറ് വിക്കറ്റിന് 121 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 32 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
ജെമീമ റോഡ്രിഗസ് (44 പന്തില്‍ 69), നായിക ഹര്‍മന്‍പ്രീത് കൗര്‍ (16 പന്തില്‍ 15) എന്നിവര്‍ പുറത്താകാതെനിന്നു. ഓപ്പണര്‍മാരായ സ്‌മൃതി മന്ദാന (25 പന്തില്‍25), ഷഫാലി വര്‍മ (ഒന്‍പത്) എന്നിവര്‍ പുറത്തായി. അഞ്ച് ട്വന്റി20 കളുടെ പരമ്പരയാണ് ശ്രീലങ്കന്‍ വനിതകള്‍ ഇന്ത്യയില്‍ കളിക്കുന്നത്. ടോസ് നേടിയ ഹര്‍മന്‍പ്രീത് ലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ഓപ്പണര്‍ വിഷ്‌മി ഗുണരത്‌നെ (43 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 39), നിലാക്ഷിക സില്‍വ (എട്ട്), കവിഷ ദില്‍ഹരി (ആറ്) എന്നിവര്‍ റണ്ണൗട്ടായിരുന്നു. നായികയും ഓപ്പണറുമായ ചാമരി അട്ടപ്പാട്ടു (12 പന്തില്‍ 15) ഹസിനി പെരേര (23 പന്തില്‍ 20), ഹര്‍ഷിത സമരവിക്രമെ (21) എന്നിവരാണു പുറത്തായ മറ്റുള്ളവര്‍. ജെമീമ റോഡ്രിഗസാണു മത്സരത്തിലെ താരം.