Saturday, March 14, 2026 Last Updated 22 Min 0 Sec ago English Edition
Todays E paper
Ads by Google
Monday 22 Dec 2025 09.02 AM

ഓസ്‌ട്രേലിയയ്‌ക്ക് 82 റണ്ണിന്റെ ജയം

uploads/news/2025/12/817195/2.jpg

അഡ്‌ലെയ്‌ഡ്: ഇം?ണ്ടിനെതിരായ ആഷസ്‌ ക്രിക്കറ്റ്‌ ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്‌ക്ക് 82 റണ്ണിന്റെ ജയം. ജയത്തോടെ ആഷസ്‌ പരമ്പര നിലനിര്‍ത്താന്‍ ഓസീസിനായി. അഞ്ച്‌ ടെസ്‌റ്റുകളുടെ പരമ്പരയില്‍ അവര്‍ 3-0 ത്തിനു മുന്നിലാണ്‌.
സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 371, രണ്ടാം ഇന്നിങ്‌സ് 349. ഇം?ണ്ട്‌ ഒന്നാം ഇന്നിങ്‌സ് 286, രണ്ടാം ഇന്നിങ്‌സ് 352.
435 റണ്‍ പിന്തുടര്‍ന്ന ഇം?ണ്ട്‌ 352 ന്‌ ഓള്‍ഔട്ടായി. നാല്‌ വിക്കറ്റ്‌ ശേഷിക്കേ ജയിക്കാന്‍ 228 റണ്‍ കൂടി വേണമെന്ന നിലയിലാണ്‌ ഇം?ണ്ട്‌ അവസാന ദിവസം ബാറ്റിങ്ങിനിറങ്ങിയത്‌്. വിക്കറ്റ്‌ കീപ്പര്‍ ജാമി സ്‌മിത്ത്‌ (83 പന്തില്‍ രണ്ട്‌ സിക്‌സറും ഏഴ്‌ ഫോറുമടക്കം 60) അര്‍ധ സെഞ്ചുറിയും വില്‍ ജാക്‌സ് (47), ബ്രൈഡന്‍ കാഴ്‌സ് (64 പന്തില്‍ ഒരു സിക്‌സറും നാല്‌ ഫോറുമടക്കം പുറത്താകാതെ 39) എന്നിവരുടെ പോരാട്ടമാണ്‌ ഓസീസ്‌ ജയം വൈകിപ്പിച്ചത്‌.
ജോഫ്ര ആര്‍ച്ചര്‍ (മൂന്ന്‌), ജോഷ്‌ ടങ്‌ (ഒന്ന്‌) എന്നിവര്‍ അധിക നേരം ക്രീസില്‍ നിന്നില്ല. ഓപ്പണര്‍ സാക്‌ ക്രൗളി (151 പന്തില്‍ 85), ജോ റൂട്ട്‌ (39), ഹാരി ബ്രൂക്‌ (30) എന്നിവര്‍ മാത്രമാണു നാലാം ദിവസം പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചത്‌. ബെന്‍ ഡക്കറ്റ്‌ (നാല്‌), ഒലി പോപ്‌ (17), നായകന്‍ ബെന്‍ സ്‌റ്റോക്‌സ് (അഞ്ച്‌) എന്നിവര്‍ നിരാശപ്പെടുത്തി. മിച്ചല്‍ സ്‌റ്റാര്‍ക്‌, നായകന്‍ പാറ്റ്‌ കുമ്മിന്‍സ്‌, നഥാന്‍ ലിയോണ്‍ എന്നിവര്‍ മൂന്ന്‌ വിക്കറ്റ്‌ വീതമെടുത്തു. സ്‌കോട്ട്‌ ബോലന്‍ഡ്‌ ഒരു വിക്കറ്റുമെടുത്തു. ഒന്നാം ഇന്നിങ്‌സില്‍ 106 റണ്ണും രണ്ടാം ഇന്നിങ്‌സ് 72 റണ്ണും ആകെ ആറ്‌ ക്യാച്ചുകളുമെടുത്ത വിക്കറ്റ്‌ കീപ്പര്‍ അലക്‌സ് ക്യാരിയാണു മത്സരത്തിലെ താരം.
ഓസ്‌ട്രേലിയയില്‍ ഇം?ണ്ട്‌ തുടര്‍ച്ചയായി 16-ാം ടെസ്‌റ്റിലാണു ജയിക്കാതെ മടങ്ങുന്നത്‌. 2013-14 സീസണിലെ ആഷസ്‌ പരമ്പരയില്‍ 5-0 ത്തിനു തോറ്റതു മുതലാണു ജയം അന്യമായത്‌. 1985 മുതല്‍ 2011 വരെ തുടര്‍ച്ചയായി 18 മത്സരങ്ങള്‍ ജയിക്കാതിരുന്ന ന്യൂസിലന്‍ഡിന്റെ ''റെക്കോഡ''ിനൊപ്പമാണ്‌ ഇം?ണ്ട്‌. ഓസ്‌ട്രേലിയയില്‍ ഇം?ണ്ട്‌ ടെസ്‌റ്റ് ജയം കുറിക്കുന്നത്‌ 2011 ല്‍ സിഡ്‌നിയിലാണ്‌. തുടര്‍ച്ചയായ നാലാം തവണയാണ്‌ ഓസീസ്‌ സ്വന്തം തട്ടകത്തില്‍ ആഷസ്‌ പരമ്പര നേടുന്നത്‌.

Ads by Google
Monday 22 Dec 2025 09.02 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW