Wednesday, March 11, 2026 Last Updated 42 Min 11 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 05.53 PM

വധുവിന് വരന്റെ സമ്മാനം ; 92 ലക്ഷം രൂപയുടെ പുതിയ ബിഎംഡബ്ല്യു M340i ആഡംബര സെഡാന്‍

on

കേരളത്തില്‍ നടന്ന ഒരു വിവാഹത്തിന് വധുവിന് വരന്‍ നല്‍കിയത് 92 ലക്ഷം രൂപയുടെ പുതിയ ബിഎംഡബ്ല്യു M340i ആഡംബര സെഡാന്‍. 'ഫ്‌ലയിംഗ്ഡച്ച്‌മെന്‍' ഇന്‍സ്റ്റാഗ്രാം പേജിലാണ് വീഡിയോ പോസ്റ്റ് ചെയ്തത്. ആഘോഷങ്ങള്‍ക്കിടെ വധുവിനായി വരന്‍ സര്‍പ്രൈസ് ഒരുക്കുകയും.വരന്‍ ഒരു താക്കോലിന്റെ കെയ്‌സ് പുറത്തെടുത്ത് വധുവിന് കൈമാറുകയായിരുന്നു. ചുവപ്പ് നിറത്തിലുള്ള പുത്തന്‍ M340i-ന്റെ ഡ്രൈവിങ്ങ് സീറ്റിലേക്ക് വധു കയറി വാഹനം മുന്നോട്ട് എടുത്തതും എല്ലാവരും കൈയ്യടിയ്ക്കുകയുമായിരുന്നു.

ബിഎംഡബ്ല്യു 3 സീരീസ് ശ്രേണിയിലെ ഏറ്റവും മസ്‌ക്കുലറായ മോഡലാണ് M340i. പ്രാദേശികമായി നിര്‍മ്മിച്ച ആദ്യത്തെ 'M' കാര്‍ എന്ന വിശേഷണത്തോടെയായിരുന്നു ബിഎംഡബ്ല്യു M340i എന്ന ആഢംബര കാര്‍ നിര്‍മാതാക്കള്‍ വിപണിയിലെത്തിച്ചത്. മുന്‍വശത്ത്, M340i-ന് സജീവമായ എയര്‍ വെന്റുകളുള്ള ഒരു സൂക്ഷ്മ ഗ്രില്‍ ലഭിക്കുന്നു. BMW M340i-യ്ക്ക് എം-സ്‌പെസിഫിക് ബ്ലാക്ക് കിഡ്നി ഗ്രില്‍, സ്‌പോര്‍ട്ടിയര്‍ ബമ്പറുകള്‍, ഇരട്ട എക്‌സ്‌ഹോസ്റ്റ് ടിപ്പുകള്‍ എന്നിവയുണ്ട്. സ്ലീക് അഡാപ്റ്റീവ് LED ഹെഡ്ലാമ്പുകള്‍, LED DRL-കള്‍, 19 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ കാറിന് മസ്‌കുലറും അത് പോലെ തന്നെ പ്രീമിയം ലുക്കും നല്‍കുന്നു.

അകത്തേക്ക് കയറിയാല്‍ M340i ആഡംബരവും ടെക്‌നോളജിയും നിറഞ്ഞ ക്യാബിനാണ് വാഗ്ദാനം ചെയ്യുന്നു. M സ്റ്റിച്ചിംഗോടുകൂടിയ ലെതര്‍ സീറ്റുകള്‍, ഡ്രൈവര്‍-ഫോക്കസ്ഡ് ലേഔട്ട്, പ്രീമിയം മെറ്റീരിയലുകള്‍ എന്നിവ ക്യാബിനില്‍ സ്‌പോര്‍ട്ടി പ്രീമിയം അനുഭവം നല്‍കുന്നു. 14.9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും 12.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററും ചേര്‍ന്ന് BMW 'വൈഡ്സ്‌ക്രീന്‍ കര്‍വ്ഡ് ഡിസ്പ്ലേ' എന്ന ഫീച്ചറും നല്‍കുന്നുണ്ട്. BMW M340i-ന് കരുത്ത് നല്‍കുന്നത് 3.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് സിക്‌സ്-സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ്. 48V മൈല്‍ഡ്-ഹൈബ്രിഡ് സിസ്റ്റവുമായി ചേര്‍ന്ന ഈ എന്‍ജിന്‍ 374 PS പവറും 500 Nm ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. 8-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ xDrive സിസ്റ്റം മികച്ച ഡ്രൈവിംഗ് അനുഭവം ഉറപ്പാക്കുന്നുണ്ട്.

Ads by Google
Ads by Google
TRENDING NOW