Thursday, March 12, 2026 Last Updated 17 Min 16 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.35 AM

‘ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ നിന്നെ..’; വേദനയോടെ മമ്മൂട്ടി

mammootty
photo-www.facebook.com/Mammootty

പ്രിയ സുഹൃത്തിന്റെ വിയോഗത്തില്‍ നൊമ്പരത്തോടെ മമ്മൂട്ടി. ശ്രീനിവാസനൊപ്പമുളള പഴയകാല ചിത്രം മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചു. ‘ഓര്‍ക്കാതിരിക്കാന്‍ പറ്റുന്നില്ല സുഹൃത്തേ നിന്നെ.. ’എന്ന അടിക്കുറിപ്പോടെയാണ് മമ്മൂട്ടി ചിത്രം പങ്കുവെച്ചത്.

ഇന്നലെ​ ശ്രീനിവാസന്റെ കണ്ടനാട്ടെ വീട്ടിലും ഭൗതിക ശരീരം പൊതുദര്‍ശനത്തിന് വെച്ച കൊച്ചി ടൗണ്‍ ഹാളിലും ദീര്‍ഘനേരം മമ്മൂട്ടി ഉണ്ടായിരുന്നു. പ്രിയ സുഹൃത്തിന്റെ ഭൗതിക ശരീരത്തിന് മുന്നില്‍ ഏറെ വേദനയോടെയാണ് മമ്മൂട്ടിയും മോഹന്‍ലാലും നിന്നത്.

അതേസമയം ഇന്ന് രാവിലെ ഉദയംപേരൂരിന് സമീപമുളള കണ്ടനാട്ടെ വീട്ടുവളപ്പില്‍ സംസ്‌കാരം നടക്കും. ഇന്നലെ രാവിലെ 8:30 നാണ് മലയാളത്തിന്റെ പ്രിയതാരം ശ്രീനിവാസന്‍ അന്തരിച്ചത്. ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോകുന്ന വഴി ആരോഗ്യം മോശമായി. തുടര്‍ന്ന് തൃപ്പുണ്ണിത്തുറ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു.

Ads by Google
Sunday 21 Dec 2025 10.35 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW