Thursday, March 12, 2026 Last Updated 5 Min 55 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.13 AM

ബി.എം.സി. തെരഞ്ഞെടുപ്പ്‌: കോണ്‍ഗ്രസ്‌ ഒറ്റയ്‌ക്ക് മത്സരിക്കും

uploads/news/2025/12/817076/1.jpg

മുംബൈ: വരാനിരിക്കുന്ന ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ (ബി.എം.സി) തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്‌ ഒറ്റയ്‌ക്ക് മത്സരിക്കും.
പാര്‍ട്ടി നേതാവ്‌ രമേശ്‌ ചെന്നിത്തലയാണ്‌ ഇക്കാര്യം സ്‌ഥിരീകരിച്ചത്‌. രാജ്‌ താക്കറെ നേതൃത്വം നല്‍കുന്ന എം.എന്‍.എസുമായി അടുക്കാനുള്ള ശിവസേന(യു.ബി.ടി) നേതാവ്‌ ഉദ്ധവ്‌ താക്കറെ തീരുമാനിച്ചതാണു സഖ്യത്തിനു തിരിച്ചടിയായത്‌. കടുത്ത എതിരാളികളായിരുന്ന ഉദ്ധവും രാജും ഈയടുത്ത കാലത്താണ്‌ അടുത്തത്‌. 2022ലെ ശിവസേനയിലെ പിളര്‍പ്പിന്‌ ശേഷം രാഷ്‌ട്രീയ പ്രസക്‌തി വീണ്ടെടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണു ഉദ്ധവ്‌ - രാജ്‌ സഖ്യം. അടുത്ത ആഴ്‌ച സഖ്യം പ്രഖ്യാപിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.
മഹാരാഷ്‌ട്രയിലെ മഹാവികാസ്‌ അഘാഡി (എം.വി.എ)യില്‍ കോണ്‍ഗ്രസ്‌ അംഗമാണ്‌. ഉദ്ധവ്‌ താക്കറെയുടെ ശിവസേന (യു.ബി.ടി.)യും ശരദ്‌ പവാറിന്റെ നാഷണലിസ്‌റ്റ് കോണ്‍ഗ്രസ്‌ പാര്‍ട്ടി (എന്‍സി.പി- എസ്‌പി)യും സഖ്യത്തില്‍ ഉള്‍പ്പെടുന്നു.ബി.എം.സിയിലെ 29 മുനിസിപ്പല്‍ കോര്‍പ്പറേഷനുകള്‍, 32 ജില്ലാ പരിഷത്തുകള്‍, 336 പഞ്ചായത്ത്‌ സമിതികള്‍ എന്നിവിടങ്ങളിലേക്കുള്ള വോട്ടെടുപ്പ്‌ ജനുവരി 15ന്‌ നടക്കും, ഫലങ്ങള്‍ 16നു പ്രഖ്യാപിക്കും.

Ads by Google
Sunday 21 Dec 2025 10.13 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW