-->
ന്യൂഡല്‍ഹി: അഗസ്‌റ്റ വെസ്‌റ്റ്ലാന്‍ഡ് ഹെലികോപ്‌റ്റര്‍ ഇടപാടുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഇടനിലക്കാരന്‍ ക്രിസ്‌ത്യന്‍ മൈക്കിള്‍ ജെയിംസിനു ഡല്‍ഹി റൗസ് അവന്യൂ കോടതി ജാമ്യം അനുവദിച്ചു. പക്ഷേ, അദ്ദേഹം സി.ബി.ഐ. കസ്‌റ്റഡിയില്‍ തുടരും.കേസില്‍ ഏഴ് വര്‍ഷത്തെ പരമാവധി ശിക്ഷ പൂര്‍ത്തിയാക്കിയെന്ന വാദം ഉന്നയിച്ചാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. . സമാനമായ സി.ബി.ഐ. കേസില്‍ അദ്ദേഹത്തിനു ജാമ്യം ലഭിച്ചിട്ടില്ലാത്തതിനാല്‍ അവരുടെ കസ്‌റ്റഡിയില്‍ തുടരും. സി.ബി.ഐ. കേസില്‍ ജാമ്യം തേടി മൈക്കിള്‍ നല്‍കിയ അപേക്ഷയും കോടതിയുടെ പരിഗണനയിലാണ്.നേരത്തെ, സി.ബി.ഐ കേസില്‍ സുപ്രീം കോടതിയും കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി ഹൈക്കോടതിയും മൈക്കിളിന് ജാമ്യം അനുവദിച്ചിരുന്നു.വി.വി.ഐ.പി. ഹെലികോപ്‌റ്ററര്‍ വിത്‌പനയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ടതാണ് അഗസ്‌റ്റ വെസ്‌റ്റ്ലാന്‍ഡ് കേസ്.