-->
തിരുവനന്തപുരം: വിജയ് ഹസാരെ ട്രോഫിക്കുള്ള കേരളാ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. രോഹന്‍ കുന്നുമ്മലാണ് നായകന്‍. 19 അംഗ ടീമില്‍ സഞ്‌ജു സാംസണും ഇടംപിടിച്ചു.
24 മുതല്‍ ജനുവരി എട്ട് വരെ അഹമ്മദാബാദിലാണ് കേരളത്തിന്റെ മത്സരങ്ങള്‍. എ ഗ്രൂപ്പിലാണ് കേരളം സ്‌ഥാനം പിടിച്ചത്. ത്രിപുരയുമായാണ് കേരളത്തിന്റെ ആദ്യ മത്സരം.
ടീം: രോഹന്‍ എസ്. കുന്നുമ്മല്‍ (നായകന്‍), സഞ്‌ജു വി. സാംസണ്‍, വിഷ്‌ണു വിനോദ്, മുഹമ്മദ് അസ്‌ഹറുദീന്‍ എം, അഹമ്മദ് ഇമ്രാന്‍, സല്‍മാന്‍ നിസാര്‍, അഭിഷേക് ജെ. നായര്‍, കൃഷ്‌ണ പ്രസാദ്, അഖില്‍ സ്‌കറിയ, അഭിജിത്ത് പ്രവീണ്‍ വി, ബിജു നാരായണന്‍, അങ്കിത് ശര്‍മ്മ, ബാബാ അപരാജിത്, വിഘ്‌നേഷ് പുത്തൂര്‍, നിധീഷ് എം.ഡി, ആസിഫ് കെ.എം, അഭിഷേക് പി. നായര്‍, ഷറഫുദ്ദീന്‍ എന്‍.എം, ഏദന്‍ ആപ്പിള്‍ ടോം.