-->
മൗണ്ട് മാന്‍ഗുയി: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റില്‍ വെസ്‌റ്റിന്‍ഡീസ് പൊരുതുന്നു. ന്യൂസിലന്‍ഡ് ഒന്നാം ഇന്നിങ്‌സ് അഞ്ചിന് 575 റണ്ണെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്‌തു.
മറുപടി ബാറ്റിങ് തുടങ്ങിയ വിന്‍ഡീസ് രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോകാതെ 110 റണ്ണെന്ന നിലയിലാണ്.
ബ്രാന്‍ഡന്‍ കിങ് (78 പന്തില്‍ 55), ജോണ്‍ കാംബല്‍ (45) എന്നിവരാണു ക്രീസില്‍. ന്യൂസിലന്‍ഡിനായി ഓപ്പണര്‍ ഡെവണ്‍ കോണ്‍വേ (367 പന്തില്‍ 227) ഇരട്ട സെഞ്ചുറിയടിച്ചിരുന്നു. നായകനും ഓപ്പണറുമായ ടോം ലാതവും (246 പന്തില്‍ ഒരു സിക്‌സറും 15 ഫോറുമടക്കം 137) സെഞ്ചുറിയടിച്ചിരുന്നു.
റാചിന്‍ രവീന്ദ്രയും (106 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 72) അജാസ് പട്ടേലും (30 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം 30) എന്നിവര്‍ ക്രീസില്‍ നില്‍ക്കേയാണ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്‌തത്.