-->
ന്യൂഡല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ വീണ്ടും പെരുവഴിയില്‍. ഐ.എസ്.എല്‍, ഐ ലീഗ് ക്ലബുകള്‍ സമര്‍പ്പിച്ച ഇം?ീഷ് പ്രീമിയര്‍ ലീഗ് മോഡല്‍ അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ തള്ളി.
ഇന്നലെ നടന്ന ഫെഡറേഷന്റെ വാര്‍ഷിക പൊതു യോഗമാണു മോഡല്‍ തള്ളിയത്. ഫെഡറേഷന്റെ നിയന്ത്രണത്തില്‍ക്ല ബുകളുടെ കണ്‍സോര്‍ഷ്യം ലീഗ് നടത്തുന്നതായിരുന്നു മോഡല്‍. ക്ലബുകളുമായി ചര്‍ച്ച നടത്താന്‍ ഫെഡറേഷന്‍ രണ്ട് കമ്മിറ്റികള്‍ക്കു രൂപം നല്‍കി. അംഗീകാരം ലഭിച്ചാല്‍ 45 ദിവസത്തിനകം ലീഗ് ആരംഭിക്കാമെന്നായിരുന്നുക്ല ബുകളുടെ നിലപാട്. മോഡല്‍ ദീര്‍ഘകാലാടിസ്‌ഥാനത്തില്‍ ഗുണമാകില്ലെന്നാണു ഫെഡറേഷന്റെ നിലപാട്. ഫുട്‌ബോള്‍ ഹൗസില്‍ നടന്ന യോഗത്തില്‍ എ.ഐ.എഫ്.എഫ്. പ്രസിഡന്റ് കല്യാണ്‍ ചൗബെ അധ്യക്ഷനായി.