-->
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റിലെ ഇന്നു നടക്കുന്ന ഫൈനലില്‍ ഇന്ത്യയും പാകിസ്‌താനും ഏറ്റുമുട്ടും. രാവിലെ 10.30 മുതലാണു മത്സരം. സെമി ഫൈനലുകളില്‍ ഇന്ത്യ ശ്രീലങ്കയെയും പാകിസ്‌താന്‍ ബം?ാദേശിനെയും എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു.
ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക എട്ട് വിക്കറ്റിന് 138 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 12 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. പാകിസ്‌താനെതിരേ ആദ്യം ബാറ്റ് ചെയ്‌ത ബം?ാദേശ് 27-ാം ഓവറില്‍ 121 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ കളി തീരാന്‍ 63 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.