Wednesday, March 11, 2026 Last Updated 5 Min 8 Sec ago English Edition
Todays E paper
Ads by Google
Sunday 21 Dec 2025 10.07 AM

ഏലം സ്‌റ്റോര്‍ കെട്ടിടത്തിന്‌ പെര്‍മിറ്റ്‌: അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ ഓവര്‍സീയര്‍ പിടിയില്‍

കുഞ്ചിത്തണ്ണി: ഏലം സ്‌റ്റോര്‍ കെട്ടിടത്തിന്‌ പെര്‍മിറ്റ്‌ നല്‍കുന്നതിന്‌ അരലക്ഷം രൂപ കൈക്കൂലി വാങ്ങിയ പഞ്ചായത്ത്‌ ഓവര്‍സീയര്‍ വിജിലന്‍സിന്റെ പിടിയില്‍. ഉടുമ്പഞ്ചോല ഗ്രാമ പഞ്ചായത്ത്‌ ഓവര്‍സീയര്‍ (അധിക ചുമതല ) സേനാപതി അമ്പലപ്പടി നരുവളളിയില്‍ വിഷ്‌ണുദാസ്‌ (36)ആണ്‌ പിടിയിലായത്‌.
ഉടുമ്പഞ്ചോലയ്‌ക്ക് സമീപം ശാന്തരുവിയില്‍ ഏലം സ്‌റ്റോര്‍ കെട്ടിടത്തിന്‌ പെര്‍മിറ്റ്‌ നല്‍കുന്നതിന്‌ ഇയാല്‍ 50000 രൂപകൈക്കൂലി ആവശ്യപ്പെട്ടിരുന്നു. ഏലം സ്‌റ്റോറിന്റെ കൂടുതലായി നിര്‍മിച്ച ഭാഗം അപാകത പരിഹരിച്ച്‌ നികുതിയടക്കുന്നതിനുള്ള സൗകര്യം ചെയ്‌തു കൊടുക്കാമെന്നു പറഞ്ഞാണ്‌ വിഷ്‌ണുദാസ്‌ കൈക്കൂലി ആവശ്യപ്പെട്ടത്‌. ശനിയാഴ്‌ച കെട്ടിടം പരിശോധിച്ചശേഷം കാര്യങ്ങള്‍ ശരിയാക്കി തരാമെന്നും പരിശോധനയ്‌ക്കു വരുന്ന സമയം തുക നല്‍കണമെന്നും ഇയാള്‍ സ്‌റ്റോര്‍ ഉടമയോട്‌ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന്‌ പരാതിക്കാരന്‍ വിജിലന്‍സിനെ സമീപിക്കുകയായിരുന്നു.
ഇടുക്കി വിജിലന്‍സ്‌ ഡിവൈ.എസ്‌.പി: ഷാജു ജോസ്‌, സി.ഐമാരായ ഷിന്റോ പി.കുര്യന്‍, ബിന്‍സ്‌ ജോസഫ്‌, ജോബിന്‍ ആന്റണി, എസ്‌.ഐ മാരായ ബിജു വര്‍ഗീസ്‌, ബിജു കുര്യന്‍, സി.ജി. ദാനിയേല്‍, കെ.ജി. സഞ്‌ജയ്‌, ബേസില്‍ ഐസക്‌, ടി.കെ. കുര്യന്‍, സീനിയര്‍ സിവില്‍ പോലീസ്‌ ഓഫീസര്‍മാരായ സനല്‍ ചക്രപാണി, കെ.യു റഷീദ്‌, എന്‍. പ്രതാപ്‌ തുടങ്ങി നിരവധി ഉദ്യോഗസ്‌ഥരടങ്ങുന്ന സംഘമാണ്‌ ഇയാളെ അറസ്‌റ്റു ചെയ്‌തത്‌.
പാമ്പാടുംപാറ പഞ്ചായത്തിലെ ഓവര്‍സീയറായ ഇയാള്‍ക്ക്‌ ഉടുമ്പഞ്ചോല, രാജാക്കാട്‌ പഞ്ചായത്തുകളിലേയും ചുമതലയാണുള്ളത്‌.

Ads by Google
Sunday 21 Dec 2025 10.07 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW