-->
ബംഗളുരു: മുഖ്യമന്ത്രി പദത്തില്‍ അഞ്ചു വര്‍ഷ കാലാവധി തികയ്‌ക്കുമെന്നു കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന്റെ പിന്തുണയില്‍ വിശ്വാസമുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയില്‍ നടന്ന ചര്‍ച്ചയ്‌ക്കിടെയാണ് സിദ്ധരാമയ്യ അര്‍ഥശങ്കയ്‌ക്ക് ഇടയില്ലാത്ത വിധം നയം വ്യക്‌തമാക്കിയത്. മുഖ്യമന്ത്രി സ്‌ഥാനത്ത് രണ്ടര വര്‍ഷമേ ഇരിക്കൂ എന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അഞ്ച് വര്‍ഷ കാലാവധി പൂര്‍ത്തിയാക്കാന്‍ ഹൈക്കമാന്‍ഡ് അനുവദിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. - സിദ്ധരാമയ്യ പറഞ്ഞു.
വടക്കന്‍ കര്‍ണാടകയ്‌ക്കുള്ള സര്‍ക്കാരിന്റെ വാഗ്‌ദാനങ്ങള്‍ സിദ്ധരാമയ്യയുടെ ഭരണവേളയില്‍ നിറവേറ്റപ്പെടുമോ എന്ന ബി.ജെ.പി എം.എല്‍.എമാരുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. ഹൈക്കമാന്‍ഡിന്റെ തീരുമാനത്തിന് അനുസൃതമായി പ്രവര്‍ത്തിക്കമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. നവംബര്‍ 20 ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അഞ്ച് വര്‍ഷ കാലാവധിയുടെ പകുതി പിന്നിട്ടതോടെ കര്‍ണാടകയില്‍ നേതൃമാറ്റം വരുമെന്ന