-->
അഡ്‌ലെയ്‌ഡ്: ഇം?ണ്ടിനെതിരായ ആഷസ് ക്രിക്കറ്റ് ടെസ്‌റ്റ് പരമ്പരയിലെ മൂന്നാം മത്സരത്തില്‍ ഓസ്‌ട്രേലിയ പിടിമുറുക്കി.
സ്‌കോര്‍: ഓസ്‌ട്രേലിയ ഒന്നാം ഇന്നിങ്‌സ് 371, രണ്ടാം ഇന്നിങ്‌സ് നാലിന് 271. ഇം?ണ്ട് ഒന്നാം ഇന്നിങ്‌സ് 286.
മൂന്നാം ദിവസം കളി നിര്‍ത്തുമ്പോള്‍ ട്രാവിസ് ഹെഡ് (196 പന്തില്‍ രണ്ട് സിക്‌സറും 13 ഫോറുമടക്കം 142), അലക്‌സ് ക്യാരി (52) എന്നിവരാണു ക്രീസില്‍. ഓസീസിന് നിലവില്‍ 356 റണ്ണിന്റെ ലീഡുണ്ട്. ഒരേ വേദിയില്‍ തുടരെ നാല് ടെസ്‌റ്റ് സെഞ്ചുറികളെന്ന അപൂര്‍വ നേട്ടം കുറിക്കാന്‍ ഹെഡിനായി. അഡ്‌ലെയ്‌ഡ് ഓവലില്‍ ഹെഡ് തുടരെ നാല് സെഞ്ചുറികളടിച്ചു. മുന്‍ നായകന്‍ മൈക്കിള്‍ ക്ലാര്‍ക്കും ഇതേ വേദിയില്‍ തുടരെ നാല് സെഞ്ചുറികളടിച്ചിരുന്നു.
ഓസീസ് ഇതിഹാസം ഡോണ്‍ ബ്രാഡ്‌മാന്‍ 1928 മുതല്‍ 32 വരെ മെല്‍ബണില്‍ തുടരെ നാല് സെഞ്ചുറികളടിച്ചു. ഇം?ണ്ടിന്റെ വാലി ഹാമണ്ടും അതേ കാലയളവില്‍ സിഡ്‌നില്‍ തുടരെ നാല് സെഞ്ചുറികളടിച്ചു. 2012 മുതല്‍ 2014 വരെയുള്ള കാലത്താണ് ക്ലാര്‍ക്ക് തിളങ്ങിയത്‌്. ഓസ്‌ട്രേലിയയുടെ തന്നെ സ്‌റ്റീവ് സ്‌മിത്ത് 2014 മുതല്‍ 2017 വരെ മെല്‍ബണില്‍ തുടരെ സെഞ്ചുറികളടിച്ചു. ജോ റൂട്ടിനെ ലോഫ്‌റ്റ് ചെയ്‌ത് അതിര്‍ത്തി കടത്തിയാണു ഹെഡ് സെഞ്ചുറിയാഘോഷിച്ചത്. അഡ്‌ലെയ്‌ഡില്‍ ആഷസ് സെഞ്ചുറിയടിക്കണമെന്നതു ബാല്യകാല മോഹമായിരുന്നെന്നു ഹെഡ് മത്സരത്തിനു ശേഷം പറഞ്ഞു. ജേക്ക് വെതറാള്‍ഡ് (ഒന്ന്), മാര്‍നസ് ലാബുഷാഗെ (13), ഉസ്‌മാന്‍ ഖ്വാജ (40), കാമറൂണ്‍ ഗ്രീന്‍ (ഏഴ്) എന്നിവരാണു പുറത്തായത്. ഇം?ണ്ടിനായി ജോഷ് ടങ് രണ്ട് വിക്കറ്റും ബ്രൈഡന്‍ കാഴ്‌സും വില്‍ ജാക്‌സും ഒരു വിക്കറ്റ് വീതവുമെടുത്തു. ഇം?ണ്ടിനെ ഒന്നാം ഇന്നിങ്‌സില്‍ ഒതുക്കിയത് മൂന്ന് വിക്കറ്റ് വീതമെടുത്ത പാറ്റ് കുമ്മിന്‍സും സ്‌കോട്ട് ബോലന്‍ഡും ചേര്‍ന്നാണ്.
എട്ടിന് 213 റണ്ണെന്ന നിലയിലാണ് ഇം?ണ്ട് കളി തുടങ്ങിയത്. ജോഫ്ര ആര്‍ച്ചറിന്റെ കന്നി അര്‍ധ സെഞ്ചുറിയും (105 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 51) നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ പ്രകടനവുമാണ് (198 പന്തില്‍ 83) സ്‌കോര്‍ 280 ലെത്തിച്ചത്.