-->
ദുബായ്: അണ്ടര്‍ 19 ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യയും പാകിസ്‌താനും ഏറ്റുമുട്ടും. ഞായറാഴ്‌്ച രാവിലെ 10.30 മുതലാണു മത്സരം.
ഇന്നലെ നടന്ന സെമി ഫൈനലുകളില്‍ ഇന്ത്യ ശ്രീലങ്കയെയും പാകിസ്‌താന്‍ ബം?ാദേശിനെയും എട്ട് വിക്കറ്റിനു തോല്‍പ്പിച്ചു. സെമി മത്സരങ്ങള്‍ മഴ മൂലം 20 ഓവര്‍ വീതമാക്കിയിരുന്നു. ഇന്ത്യക്കെതിരേ ആദ്യം ബാറ്റ് ചെയ്‌ത ശ്രീലങ്ക എട്ട് വിക്കറ്റിന് 138 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത ഇന്ത്യ കളി തീരാന്‍ 12 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു.
വിഹാന്‍ മല്‍ഹോത്ര (45 പന്തില്‍ രണ്ട് സിക്‌സറും നാല് ഫോറുമടക്കം 61), മറുനാടന്‍ മലയാളി ആരോണ്‍ ജോര്‍ജ് (49 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 58) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് 114 റണ്ണുമായി പുറത്താകാതെനിന്നു. നായകനും ഓപ്പണറുമായ ആയുഷ് എംഹാത്രെ (ഏഴ്), വൈഭവ് സൂര്യവംശി (ഒന്‍പത്) എന്നിവരാണു പുറത്തായത്. രസിത് നിംസാരയാണു രണ്ട് വിക്കറ്റുമെടുത്തത്‌്. ടോസ് നേടിയ എംഹാത്രെ ലങ്കയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. ചാമിക ഹീനതിഗല (38 പന്തില്‍ 42), നായകന്‍ വിമത് ദിന്‍സാര (29 പന്തില്‍ 32), സെത്മിക സെനവിതരണ (22 പന്തില്‍ ഒരു സിക്‌സറും രണ്ട് ഫോറുമടക്കം 30) എന്നിവരാണു ടീമിനെ മികച്ച സ്‌കോറിലെത്തിച്ചത്‌്.
ഇന്ത്യക്കായി ഹെനില്‍ പട്ടേലും കനിഷ്‌ക് ചൗഹാനും രണ്ട് വിക്കറ്റ് വീതവും കിഷന്‍ സിങ്, ദീപേഷ് ദേവേന്ദ്രന്‍, ഖിലാന്‍ പട്ടേല്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു.
പാകിസ്‌താനെതിരേ ആദ്യം ബാറ്റ് ചെയ്‌ത ബം?ാദേശ് 27-ാം ഓവറില്‍ 121 റണ്ണിന് ഓള്‍ഔട്ടായി. മറുപടി ബാറ്റ് ചെയ്‌ത പാകിസ്‌താന്‍ കളി തീരാന്‍ 63 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഓപ്പണര്‍ സമീര്‍ മിന്‍ഹാസ് (57 പന്തില്‍ രണ്ട് സിക്‌സറും ആറ് ഫോറുമടക്കം 69), അഹമ്മദ് ഹുസൈന്‍ (11) എന്നിവര്‍ ചേര്‍ന്നാണു വിജയ റണ്ണെടുത്തത്. ഇഖ്‌ബാല്‍ ഹുസൈന്‍ ഇമോണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ ഹംസ സഹൂര്‍ (0) പുറത്തായിരുന്നു. ഉസ്‌മാന്‍ ഖാനെയും (26 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 27) ബം?ാദേശിനു പുറത്താക്കാനായി. നാല് വിക്കറ്റെടുത്ത ദനിയാല്‍ അലി ഖാനാണ് ബം?ാദേശിനെ ഒതുക്കിയത്. ഹുസൈഫ അഹ്‌സാന്‍ രണ്ട് വിക്കറ്റും അലി റാസ, മുഹമ്മദ് സായം, അഹമ്മദ് ഹുസൈന്‍ എന്നിവര്‍ ഒരു വിക്കറ്റ് വീതവുമെടുത്തു. സാമിയുന്‍ ബാസിര്‍ (33), നായകന്‍ അസിസുള്‍ ഹകിം (20) എന്നിവര്‍ മാത്രമാണു പിടിച്ചു നിന്നത്.