Saturday, March 14, 2026 Last Updated 42 Min 15 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.40 AM

അസംപ്‌ഷനും എസ്‌.ബിക്കും കിരീടം

കൊച്ചി: എറണാകുളം മഹാരാജാസ്‌ കോളജ്‌ ഗ്രൗണ്ടില്‍ നടന്ന 43-ാമത്‌ എം.ജി. യൂണിവേഴ്‌സിറ്റി അത്‌ലറ്റിക്‌ മീറ്റില്‍ ചങ്ങനാശേരി അസംപ്‌ഷന്‍ കോളജിനും എസ്‌.ബി. കോളജിനും കിരീടം.
വനിതകളില്‍ നിലവിലെ ചാമ്പ്യന്‍മാരായ പാലാ അല്‍ഫോന്‍സ കോളജിനെ അഞ്ച്‌ പോയിന്റിനു പിന്നിലാക്കിയാണ്‌ അസംപ്‌ഷന്‍ കോളജ്‌ കിരീടം പിടിച്ചത്‌. 179 പോയിന്റോടെയാണ്‌ അസംപ്‌ഷന്റെ നേട്ടം.
അല്‍ഫോന്‍സ കോളജ്‌ 174 പോയിന്റ്‌ നേടി. കോതമംഗലം എം.എ. കോളജിനാണ്‌ മൂന്നാം സ്‌ഥാനം (93). പുരുഷ വിഭാഗത്തില്‍ മൂന്നാം ദിനവും ചങ്ങനാശേരി എസ്‌.ബി. കോളജിനു വെല്ലുവിളിയുണ്ടായില്ല. 176 പോയിന്റോടെയാണ്‌ എസ്‌.ബി. കോളജ്‌ കിരീടം നിലനിര്‍ത്തിയത്‌. കാഞ്ഞിരപ്പള്ളി സെന്റ്‌ ഡൊമിനിക്‌സ് കോളജ്‌ രണ്ടാം സ്‌ഥാനക്കാരായി (144). കോതമംഗലം എം.എ. കോളജിനാണ്‌ മൂന്നാം സ്‌ഥാനം (98). കോട്ടയം ജില്ലയിലെ കോളജുകള്‍ സമഗ്രാധിപത്യം പുലര്‍ത്തിയ മീറ്റില്‍ മറ്റു ജില്ലകളിലെ കോളജുകള്‍ക്ക്‌ കാര്യമായ നേട്ടമുണ്ടാക്കാനായില്ല.
ഇന്നലെ പതിനായിരം മീറ്ററില്‍ സ്വര്‍ണം നേടിയ കോതമംഗലം എം.എ. കോളജിലെ എന്‍. പൗര്‍ണമി (35 മിനിറ്റ്‌ 38.30 സെക്കന്‍ഡ്‌) ഇരട്ട റെക്കോഡിന്‌ അവകാശിയായി. 2016 ല്‍ അസംപ്‌ഷന്റെ യു. നീതു സ്‌ഥാപിച്ച (36 മിനിറ്റ്‌ 45.66 സെക്കന്‍ഡ്‌) റെക്കോഡാണ്‌ തിരുത്തിയത്‌. 5000 മീറ്ററിലും പൗര്‍ണമി റെക്കോഡോടെ സ്വര്‍ണം നേടിയിരുന്നു.
പാലക്കാട്‌ കൊല്ലങ്കോട്‌ സ്വദേശിനിയായ പൗര്‍ണമി എം.കോം. ഒന്നാം വര്‍ഷ വിദ്യാര്‍ഥിയാണ്‌. യൂണിവേഴ്‌സിറ്റി മീറ്റിലെ ഹാഫ്‌ മാരത്തണ്‍ റെക്കോഡും പൗര്‍ണമിയുടെ പേരിലാണ്‌. ജോര്‍ജ്‌ ഇമ്മാനുവല്‍ ആണ്‌ പരിശീലകന്‍. കൊല്ലങ്കോട്‌ അത്തിപ്പൊറ്റ വീട്ടില്‍ കര്‍ഷകരായ നാരായണന്റെയും വസന്തകുമാരിയുടെയും മകളാണ്‌.

Ads by Google
Saturday 20 Dec 2025 10.40 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW