Friday, March 13, 2026 Last Updated 33 Min 43 Sec ago English Edition
Todays E paper
Ads by Google
Saturday 20 Dec 2025 10.22 AM

ലോകത്തിലെ ഏറ്റവും വിലയേറിയ ചീസ്: കിലോയ്ക്ക് 70,000 രൂപവരെ

most, expensive, cheese

ലോകത്ത് ഏറ്റവും വിലയേറിയ ചീസ് ഏതാണെന്നറിയാമോ? പുലെ! ഇതൊരു കോട്ടേജ് ചീസാണ്. കിലോയ്ക്ക് ഏകദേശം 70,000 രൂപവരെ നല്‍കേണ്ടി വരും. സെര്‍ബിയയിലെ സസാവിക്കയിലാണ് ഈ സ്‌പെഷല്‍ ചീസ് ഉല്‍പാദിപ്പിക്കുന്നത്.

ബാല്‍ക്കന്‍ മേഖലയില്‍ ജീവിക്കുന്ന വളര്‍ത്തു കഴുതകളുടെ പാലുകൊണ്ടാണ് പുലെ എന്ന സെര്‍ബിയന്‍ ചീസ് നിര്‍മിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഒരു കിലോ ചീസ് നിര്‍മിക്കാന്‍ 25 ലീറ്റര്‍ ബാല്‍ക്കന്‍ കഴുതയുടെ പാല്‍ വേണ്ടിവരും. പ്രത്യേക ഗുണനിലവാരമുള്ള ചീസിന്റെ ഉല്‍പാദന പ്രക്രിയ വളരെ പതുക്കെയാണ് നടക്കുന്നത്. കൂടുതല്‍ അധ്വാനിക്കേണ്ടി വരും.

ബാല്‍ക്കന്‍ കഴുതകളുടെ പാലില്‍ ആന്റിമൈക്രോബയല്‍ ഗുണങ്ങളുള്ള പ്രോട്ടീന്‍ ധാരാളമുണ്ട്. വൈറസുകളും ബാക്ടീരിയകളും മൂലമുണ്ടാകുന്ന വയറ്റിലെ അണുബാധ കുറയ്ക്കാന്‍ പുലെ ചീസിന് സാധിക്കും. കഴുതകളുടെ എണ്ണത്തിലെ കുറവ് ചീസ് നിര്‍മാണത്തെ ബാധിക്കുന്നുണ്ട്.

Ads by Google
Saturday 20 Dec 2025 10.22 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW