Thursday, March 12, 2026 Last Updated 15 Min 6 Sec ago English Edition
Todays E paper
Ads by Google
Friday 19 Dec 2025 01.30 PM

മുഗള്‍ കാലഘട്ടത്തിലെ പ്രശസ്ത ചിത്രം: ലണ്ടനിലെ ലേലത്തില്‍ വിറ്റുപോയത് 119 കോടിക്ക്

mughal, miniature, basawan, painting, sold

അക്ബര്‍ ചക്രവര്‍ത്തിയുടെ പ്രിയപ്പെട്ട കലാകാരന്മാരില്‍ ഒരാളായ ബസാവന്റേതായി കരുതപ്പെടുന്ന, മിനിയേച്ചര്‍ ലണ്ടനില്‍ നടന്ന ക്രിസ്റ്റീസ് ലേലത്തില്‍ വിറ്റുപോയത് 119 കോടിക്ക്. പാറക്കെട്ടുകള്‍ നിറഞ്ഞ ഒരിടത്ത്, സമൃദ്ധമായ പുല്ലില്‍ വിശ്രമിക്കുന്ന ചീറ്റ കുടുംബത്തെ ചിത്രീകരിച്ചിരിക്കുന്ന മിനിയേച്ചറാണ് ഇതുവരെ ഒരു ക്ലാസിക്കല്‍ ഇന്ത്യന്‍ ആര്‍ട്ടിനും ലണ്ടനിലെ ക്രിസ്റ്റീസ് ലേലത്തില്‍ കിട്ടാത്ത തുകയ്ക്ക് വിറ്റുപോയത്. ഒക്ടോബര്‍ 28 നായിരുന്നു ലേലം നടന്നത്. ക്രിസ്റ്റീസ് ലേലത്തില്‍ ഏആജ 10,245,000 (ഏകദേശം 119.49 കോടി രൂപ) നാണ് കലാസൃഷ്ടി വിറ്റുപോയത്.

പ്രിന്‍സ് & പ്രിന്‍സസ് സദ്രുദ്ദീന്‍ ആഗാ ഖാന്റെ സ്വകാര്യശേഖരത്തില്‍ നിന്നുള്ളതാണ് ഈ അസാധാരണ പെയിന്റിംഗുകള്‍. 'എ ഫാമിലി ഓഫ് ചീറ്റാസ് ഇന്‍ എ റോക്കി ലാന്‍ഡ്‌സ്‌കേപ്പ്' എന്ന് പേരിട്ടിരിക്കുന്ന ഈ പെയിന്റിംഗ് ഏകദേശം 157580 കാലഘട്ടത്തില്‍ നിന്നുള്ളതാണ്. കണക്കാക്കിയിരുന്നതിനേക്കാള്‍ 14 മടങ്ങ് വിലയ്ക്കാണ് ലേലത്തില്‍ പെയിന്റിംഗ് വിറ്റുപോയിരിക്കുന്നത്. മുഗള്‍ കാലഘട്ടത്തിലെ കലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട സൃഷ്ടികളിലൊന്നായിട്ടാണ് ഇതിനെ കണക്കാക്കുന്നത്. പ്രശസ്ത ചിത്രകാരന്‍ എം.എഫ് ഹുസൈന്റെ ഒരു പെയിന്റിംഗ് മാര്‍ച്ചില്‍ നടന്ന ക്രിസ്റ്റീസ് ന്യൂയോര്‍ക്ക് ലേലത്തില്‍ വിറ്റുപോകുന്നത് ഏകദേശം 123 കോടിക്കാണ്. അതിനോടടുത്ത വിലയാണ് ഈ പെയിന്റിംഗിനും കിട്ടിയിരിക്കുന്നത്.

Ads by Google
Friday 19 Dec 2025 01.30 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW